ഗംഗാനദിയില്‍ 150 പേരുമായി പോയ ബോട്ട് വൈദ്യുതി ലൈനില്‍ തട്ടി അപകടം ; 20 പേരെ കാണാനില്ല

For full experience, Download our mobile application:
Get it on Google Play

പട്​ന : ഗംഗാനദിയില്‍  ബോട്ട്​ ഹൈ ടെന്‍ഷന്‍ വൈദ്യുത ​ലൈനില്‍ തട്ടി നിരവധി പേര്‍ക്ക്​ പരിക്കേറ്റു. ബിഹാറിലെ വൈശാലിയിലാണ് സംഭവം. ബോട്ടില്‍ ഉണ്ടായിരുന്ന 150 ഓളം പേരില്‍ ഏകദേശം 20 പേരെ കാണാതായതായാണ്​ വിവരം.

പട്​നയിലെ കച്ചി ദര്‍ഗ ഘട്ടില്‍ നിന്ന്​​​ വൈശാലിയിലെ രഘോപൂരിലേക്ക്​ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് ബോട്ട്​ പുറപ്പെട്ടത്. യാത്ര തുടങ്ങി അരമണിക്കൂറിനകം ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. രാവിലെ മൊ​കാമയിലും പട്നയിലുമെത്തി തൊഴിലെടുത്തശേഷം വൈകിട്ട്​ വീട്ടിലേക്ക്​ മടങ്ങുന്ന ദിവസ വേതനക്കാരാണ്​ ബോട്ടിലുണ്ടായിരുന്നവരില്‍ കൂടുതല്‍ പേരും.

നദിയുടെ നടുക്കെത്തിയപ്പോള്‍ ബോട്ട്​ ഹൈ ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 35ല്‍ അധികം പേര്‍ക്ക്​ പൊള്ളലേറ്റു. നിരവധി പേര്‍ നദിയില്‍ മുങ്ങിപ്പോയി. ദിവസങ്ങളായി കരകവിഞ്ഞ്​ ഒഴുകുകയാണ്​ ഗംഗ നദി. പട്​നയിലെ ഗ്രാമീണ മേഖലയിലെ 2.74ലക്ഷം പേരെ​ ഇത്​ ബാധിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് വൈശാലിയില്‍നിന്നും പട്​നയില്‍നിന്നും അധികൃതര്‍ സംഭവ സ്​ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...