കശ്മീരിലെ വാഹനാപകടം ; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കശ്മീരിലെ സോജിലാ പാസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സ്വദേശത്തെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുലർച്ചെ 3 മണിക്ക് എത്തിച്ച മൃതദേഹങ്ങൾ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ എറ്റുവാങ്ങി. ജമ്മുവിൽ നിന്നും മുംബൈ മാർഗമാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്. സംഘത്തിലുണ്ടായിരുന്ന 6 പേരും വിമാന മാർഗം നാട്ടിലെത്തി. കൊച്ചിയിൽ പ്രത്യേക വിമാനത്തിൽ എത്തിച്ച മൃതദേഹങ്ങൾ ആംബുലൻസ് മാർഗമാണ് ചിറ്റൂരിലെത്തിച്ചത്. ചിറ്റൂർ സ്വദേശികളായ സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. ചിറ്റൂര്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ മൃതദേഹങ്ങള്‍ രാവിലെ 8.30 വരെ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം രാവിലെ പത്തുമണിക്ക് ചിറ്റൂര്‍ മന്തക്കാട് പൊതു ശ്മശാനത്തില്‍ നടക്കും. സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പടെ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാർഗിൽ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയിൽ അപകടത്തിൽ പെട്ടത്. വാഹനം റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടതായി പരാതി

0
പാലക്കാട്‌: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകിയപ്പോൾ ചില്ലറയില്ലെന്ന് കാണിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ കൊന്ന് ഭക്ഷിച്ച സംഭവം : വനം വകുപ്പ് കൂട്...

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച സംഭവത്തില്‍...

അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ അയ്യങ്കാളി : അഡ്വ. എ.സുരേഷ്...

0
പത്തനംതിട്ട : അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ...

ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനക്കരുത്ത് കേരളത്തിന് മാതൃക : ആന്റോ...

0
റാന്നി : ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനകരുത്തും...