മുംബൈ : സിയോണ്‍ ആശുപത്രിക്ക് പിന്നാലെ മുംബൈയിലെ മറ്റൊരു ആശുപത്രിയിലും രോഗികളുടെ വാര്‍ഡിന് സമീപം മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വിഡിയോ പുറത്ത്. മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലാണ് സംഭവം. രോഗികളുടെ കട്ടിലിന് സമീപം സ്ട്രക്ചറില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍.
ബിജെപി എംഎല്‍എ നിതീഷ് റാണെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. നേരത്തേ സിയോണ്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് സമീപം മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ബിജെപി നേതാക്കള്‍ പുറത്തുവിട്ടിരുന്നു.
മുംബൈ കെ.ഇ.എം ആശുപത്രിയില്‍ രാവിലെ ഏഴുമണി കാഴ്ച. ചികിത്സ നല്‍കുമ്പോള്‍ ചുറ്റിലും മൃതദേഹങ്ങള്‍ കാണാന്‍ ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ ആഗ്രഹിക്കുന്നതായി ഞാന്‍ കരുതുന്നു. കാരണം അവര്‍ നന്നാകാന്‍ തീരുമാനിച്ചിട്ടില്ല. ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരമൊരു സാഹചര്യത്തില്‍ ജോലി ചെയ്യുന്നത് വളരെ വിഷമം ഉണ്ടാക്കുന്നു. എന്തെങ്കിലും പ്രതീക്ഷയുണ്ടോ?” എന്ന കുറിപ്പോടെയാണ് നിതീഷ് റാണെ വീഡിയോ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്.