റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിൽ ഖബറടക്കി

For full experience, Download our mobile application:
Get it on Google Play

റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച മലപ്പുറം ചങ്ങരംകുളം കോക്കൂർ മാളിയേക്കൽ വീട്ടിൽ പരേതനായ അലി മകൻ അബ്​ദുല്ലക്കുട്ടി (54)യുടെ മൃതദേഹം നാട്ടിലെത്തിച്ചു. ചങ്ങരംകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്​തു. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുവേണ്ടി ഐ.സി.എഫ് റിയാദ് ഘടകത്തിന്​ കീഴിലുള്ള സഫ്​വ ടീമാണ് നിയമനടപടികൾ പൂർത്തീകരിക്കാൻ ആവശ്യമായ സഹായപ്രവർത്തനങ്ങൾ നടത്തിയത്​. 30 വർഷമായി റിയാദിൽ പ്രവാസിയായിരുന്ന അബ്​ദുല്ലക്കുട്ടി അൽ ഖർജ് റോഡിലെ സൗദി ട്രിപ്പ് എന്ന കമ്പനിയിൽ ട്രെയിലർ ഡ്രൈവറായാണ്​ ജോലി ചെയ്​തിരുന്നത്​.

ഉമ്മ: ബീവാത്തു കുട്ടി, ഭാര്യ: സാബിറ, മക്കൾ: നൂറ, ജാസ്മിൻ, റാഷിദ്. സഹോദരങ്ങൾ: ഫാത്തിമ, ആയിഷ, മുഹമ്മദ്, അഷ്റഫ് (റിയാദ്), മൊയ്തു (റിയാദ്), ഇബ്രാഹിം. മരുമകന്‍: സെയ്ദ്. റിയാദിലെ നടപടികൾ പൂർത്തീകരിക്കാൻ അബ്​ദുല്ലക്കുട്ടിയുടെ സഹോദരങ്ങളായ അഷ്‌റഫ്, മൊയ്‌തു എന്നിവരോടൊപ്പം റിയാദ് ഐ.സി.എഫ് വെൽഫെയർ സെക്രട്ടറി റസാഖ് വയൽക്കര, പ്രസിഡൻറ്​ ഇബ്രാഹിം കരീം, ന്യൂ സനാഇയ്യ സെക്ടർ ഓർഗനൈസിങ്​ സെക്രട്ടറി ജാഫർ പോത്തൻകോട്, മുജീബ് അഹ്‌സനി എന്നിവരാണ്​ രംഗത്തുണ്ടായിരുന്നത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....