നൂറാടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നൂറാടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി വിപിൻ (27) എന്ന യുവാവാണ് മരിച്ചത്. നാട്ടുകാരും ഫയർഫോഴ്‌സും ട്രോമാകെയർ അംഗങ്ങളും നസ്ര സന്നദ്ധ സേനയും മറ്റ് സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് യുവാവ് ബൈക്ക് നിർത്തി പുഴയിൽ ചാടിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സും ട്രോമാകെയർ അംഗങ്ങളും നസ്ര സന്നദ്ധ സേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. വൈകീട്ട് ആറ് മണി വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. ഉച്ചയോടെ മൃതദേഹം കണ്ടെത്തി. ബൈക്കിലുണ്ടയിരുന്ന ഫോണിലേക്ക് മരിച്ച വിപിന്റെ ഭാര്യ വിളിച്ചതോടെയാണ് പുഴയിൽ ചാടിയത് ആരാണെന്ന് വ്യക്തമായത്. പുഴയിൽ നല്ലതോതിൽ വെള്ളവും ഒഴുക്കുമുണ്ട്. പാലത്തിന് താഴെ നിന്നും ഇരുന്നൂറ് മീറ്ററോളം ദൂരത്തിലാണ് തിരച്ചിൽ നടത്തിയത്. പുഴക്ക് ഇരുവശങ്ങളിലും വള്ളിച്ചെടികളും കാടും മൂടിയ അവസ്ഥയാണ്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...