ബോണ്ടിൽ ഒന്നും ബാക്കിവെക്കാതെ പുറത്തുവിടണം ; എസ്.ബി.ഐക്ക് വീണ്ടും വിമർശനവുമായി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഓരോ പാര്‍ട്ടിക്കും തിരഞ്ഞെടുപ്പുബോണ്ടുകള്‍ ആരില്‍നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കാന്‍ അവയുടെ നമ്പറുകള്‍സഹിതം മുഴുവന്‍ വിവരങ്ങളും പുറത്തുവിടാന്‍ എസ്.ബി.ഐ.യോട് സുപ്രീംകോടതി ഉത്തരവിട്ടു. മുഴുവന്‍ വിവരങ്ങളും നല്‍കിയതായി വ്യാഴാഴ്ച വൈകീട്ട് അഞ്ചിനകം എസ്.ബി.ഐ. ചെയര്‍മാന്‍ സത്യവാങ്മൂലം ഫയല്‍ചെയ്യണം. എസ്.ബി.ഐ.യില്‍നിന്ന് വിവരങ്ങള്‍ ലഭിച്ചാലുടന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അത് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. ബോണ്ടുകളുടെ നമ്പറുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കാത്ത എസ്.ബി.ഐ. നടപടിയെ ചീഫ് ജസ്റ്റിസ് രൂക്ഷമായി വിമര്‍ശിച്ചു. തീയതിയും തുകയും പേരുകളും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും നല്‍കാനാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് സുപ്രീംകോടതി പറഞ്ഞു.

ഉള്‍പ്പെടെ എന്നുവെച്ചാല്‍, എല്ലാ വിവരങ്ങളും അതില്‍വരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ബോണ്ട് നമ്പറുകള്‍ സഹിതം എല്ലാ വിവരങ്ങളും നല്‍കാന്‍ പ്രയാസമില്ലെന്ന് എസ്.ബി.ഐ.ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അറിയിച്ചു. ഫെബ്രുവരി 15-ന്റെ ഉത്തരവില്‍നിന്ന് തങ്ങള്‍ക്ക് ബോധ്യമായതാണ് വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബോണ്ടുകളിലെ ആല്‍ഫാന്യൂമെറിക് നമ്പറും സീരിയല്‍ നമ്പറുണ്ടെങ്കില്‍ അതും നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു. നേരത്തേ ബോണ്ട് പദ്ധതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടപ്രകാരം ദാതാക്കളുടെയും സ്വീകരിച്ച പാര്‍ട്ടികളുടെയും പേരുവിവരങ്ങളും തീയതിയും തുകയും മാത്രമാണ് എസ്.ബി.ഐ. നല്‍കിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...