കരുവന്നൂരിൽ അന്വേഷണം ഇഴയുന്നു ; ഇ.ഡിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി.) ഹൈക്കോടതിയുടെ വിമർശനം. അന്വേഷണം നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് ഇ.ഡി.യോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല. അത് നിക്ഷേപകരെയടക്കം ദോഷകരമായി ബാധിക്കും. സമയക്രമം പാലിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടത്. എത്രയുംവേഗം പൂർത്തിയാക്കണമെന്നും കോടതി അഭിപ്രായപ്പെടുകയും ചെയ്തു. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചതിനെതിരേ പ്രതിയായ അലി സാബ്രി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. അലി സാബ്രിയുടെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. വിചാരണക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ഹാജരാക്കാനും നിർദേശിച്ചു.

അന്വേഷണം നിർണായകഘട്ടത്തിലാണെന്നും ചോദ്യംചെയ്തവർ നൽകിയ മൊഴിയിൽ രാഷ്ട്രീയനേതാക്കളുടെ പങ്കാളിത്തം വ്യക്തമാണെന്നും ഇ.ഡി. നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇവർക്കൊക്കെ സമൻസ് നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചിരുന്നു. ഹർജി പിന്നീട് വീണ്ടും പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....