മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞുവീണു ; പിന്നാലെ വൈദ്യുതി മുടങ്ങി, കൊടുംചൂടിൽ വിയർത്ത് പ്രദേശത്തെ നാട്ടുകാർ…!

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശാസ്തമംഗലം ജംഗ്ഷനിലെ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് 16 മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി.വെള്ളിയാഴ്ച രാത്രി 11.15ഓടെ ഉണ്ടായ മഴയിലും കാറ്റിലുമാണ് 70 വര്‍ഷം പഴക്കമുള്ള മരത്തിന്റെ മൂന്ന് ശിഖരം ഒടിഞ്ഞത്. ഇവയില്‍ ഒന്ന് അടുത്തുള്ള ഇലക്ട്രിക്ക് പോസ്റ്റില്‍ വീണതോടെ വൈദ്യുതി തടസപ്പെടുകയായിരുന്നു. ഇതോടെ ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് കടകള്‍ പ്രവര്‍ത്തിച്ചില്ല. മറ്റ് രണ്ട് ശിഖരം വട്ടിയൂര്‍ക്കാവ് പോകുന്ന റോഡിന്റെ വശത്തേക്ക് തൂങ്ങി കിടന്നതോടെ ഈ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.വട്ടിയൂര്‍ക്കാവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ട്രാഫിക്ക് പൊലീസ് ഇടപ്പഴിഞ്ഞി, മരുതംകുഴി റോഡിലേയ്ക്ക് തിരിച്ചുവിട്ടതോടെ ഗതാഗതക്കുരുക്ക് ജനങ്ങളെ വലച്ചു.

ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സ് രാവിലെ സ്ഥലത്തെത്തിയെങ്കിലും ക്രെയിന്‍ ഇല്ലാത്തതിനാല്‍ മടങ്ങിപ്പോയി.മരം മുറിയ്ക്കുന്നതിനെച്ചൊല്ലി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ജനങ്ങളുമായി വാക്കുതര്‍ക്കമുണ്ടായി. ഉച്ചയോടെ വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്ത് സ്ഥലത്തെത്തി. കെ.ആര്‍.എഫ്.ബിയുടെ ഗോഡൗണില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ച് ഉച്ചയ്ക്ക് 2.30ഓടെ മരച്ചില്ലകള്‍ മുറിച്ചുമാറ്റി.വൈകിട്ട് 3.15ഓടെ വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...