അവധിക്കാലം പൊടിപൊടിക്കുന്നു ; ബീച്ചുകളിലേക്ക് എത്തുന്ന കുട്ടികൾ സുരക്ഷിതരാണോ?, തിരിഞ്ഞുനോക്കാതെ അധികൃതർ…!

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വേനലവധിക്കാലം ആഘോഷിക്കാൻ ബീച്ചുകളിലേക്ക് കുട്ടികളെത്തുമ്പോൾ തീരത്തെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി ഒന്നും എടുക്കാതെ അധികൃതർ. ലൈഫ് ഗാർഡുമാരുടെ കുറവുമൂലം സംസ്ഥാനത്തെ ബീച്ചുകളിൽ സുരക്ഷാപ്രശ്നം വൻവെല്ലുവിളിയാകുകയാണ്. കൂടാതെ പല ബീച്ചുകളിലും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളുമില്ല. അവധി ആഘോഷിക്കാൻ ബീച്ചുകളിലെത്തുന്നവർ സ്വയം സുരക്ഷ ഉറപ്പാക്കേണ്ടിവരും.ബീച്ചുകളിൽ നിശ്ചിത ദൂരപരിധിയിലാണ് ലൈഫ് ഗാർഡുമാരെ നിയമിക്കുന്നത്. പക്ഷെ സംസ്ഥാനത്തെ വലിയ ബീച്ചുകൾ പോലും സുരക്ഷ ഉറപ്പില്ല.കഴിഞ്ഞവർഷം അപകടങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിൽ 40 പേരെ എടുക്കാൻ ധാരണയായെങ്കിലും നടപ്പായില്ല. 53 പ്രധാന ബീച്ചുകളിൽ 25ലും ഒരു ലൈഫ് ഗാർഡ് പോലുമില്ല.

ഒരു ഷിഫ്റ്റിൽ 446 ഗാർഡുമാർ വേണ്ടിടത്ത് 159 പേർ മാത്രം. ആളില്ലാത്തതിനാൽ ഓഫ് എടുക്കാൻ പോലും കഴിയാതെ ജോലിച്ചെയ്യുകയാണ് ഗാർഡുമാർ.മലപ്പുറം, കൊല്ലം ജില്ലകളിൽ എല്ലാ ബീച്ചുകളിലും ലൈഫ് ഗാർഡുമാർ ആവശ്യത്തിനില്ല. ബീച്ചിന്റെ ദൈർഘ്യം അനുസരിച്ച് ഒരു ഡ്യൂട്ടി പോയിന്റിൽ രണ്ട് ഗാർഡുമാർ വേണമെന്നാണ് നിയമം. ടൂറിസ്റ്റുകളുടെ എണ്ണത്തിന് ആനുപാതികമായാണ് പോയിന്റുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...