മണ്ണീറ ആദിവാസി കോളനിയിലേക്കുള്ള പാലം അപകടാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ ആദിവാസി കോളനിയിലേക്കുള്ള നടപ്പാലം പാലം അപകടാവസ്ഥയിൽ. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇരുമ്പ് പാലം തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. അഞ്ചോളം കുടുംബങ്ങള്‍ക്ക് ഏക ആശ്രയമാണ് ഈ പാലം. നടപ്പാലം ഇല്ലാതായാല്‍ തോട് കുറുകെ കടക്കുവാനും ഇവര്‍ക്ക് സാധിക്കില്ല. പാലം സ്ഥാപിച്ചിരിക്കുന്ന തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൂണുകളുടെ അടിഭാഗത്തെ മണ്ണ് ഒലിച്ചു പോവുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വനസംരക്ഷണ സമിതിയില്‍ നിന്നാണ് പാലം അനുവദിച്ചത്. അന്ന് തൊട്ട് ഇന്ന് വരെ പാലത്തിന് അറ്റകുറ്റപണികൾ നടത്തിയിട്ടില്ല. പാലത്തിന്റെ ചവിട്ടുപടികള്‍ തുരുമ്പെടുത്ത് കൈകള്‍ കൊണ്ട് ഇളക്കി മാറ്റാന്‍ പറ്റുന്ന സ്ഥിതിയിലാണുള്ളത്. നിര്‍ധനരായ ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടേക്ക് വാഹനം കടന്നുവരുന്നതിനും സൗകര്യമില്ല. അടിയന്തിരമായി പാലം പുതുക്കി പണിയണമെന്നാണ് ഇവരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...