തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ 2024 – 25 വാര്‍ഷിക ബജറ്റ് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു. 14,45,32,834 രൂപ ആകെ വരവും 14,36,18,000 രൂപ ചെലവും 914834 രൂപ നീക്കി ബാക്കിയുമാണ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്തിന്റെ വികസന, സേവന, പശ്ചാത്തല മേഖലകളില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ബജറ്റില്‍ പ്രാധാന്യം നല്‍കുന്നു. കൃഷി ,ആരോഗ്യം,ശുചിത്വം,ഭവന നിര്‍മ്മാണം,ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ,റോഡ് വികസനം എന്നീ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. യുവജന ക്ഷേമവും അംഗനവാടി കുട്ടികള്‍ക്ക് പോഷകാഹാരവും വൃദ്ധരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളും പരമാവധി തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാര്‍ഷിക മേഖല 46,50000 രൂപ ,മൃഗ സംരക്ഷണം 20,25,000 രൂപ, മത്സ്യ കൃഷി 40000 രൂപ, വെള്ളപൊക്ക നിവാരണം- 10 ലക്ഷം രൂപ, യുവജനക്ഷേമം-5,25000 രൂപ, വിദ്യാഭ്യാസമേഖല 5,75,000 രൂപ, ആരോഗ്യ മേഖല- അഞ്ചു ലക്ഷം രൂപ, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം 60 ലക്ഷം രൂപ, ഭവന നിര്‍മാണം-70 ലക്ഷം രൂപ, ശുചിത്വം-1050000 രൂപ. റോഡ് നിര്‍മാണം- എട്ടു ലക്ഷം രൂപ ,കുടിവെള്ളം നാലു ലക്ഷം രൂപ,പട്ടികജാതി ക്ഷേമം-20 ലക്ഷം രൂപ ,പൊതുശ്മശാനം- 20 ലക്ഷം രൂപ, അങ്കണവാടി,വനിത ശിശുക്ഷേമം – 2925000, വൈദ്യുതീകരണം,സ്ട്രീറ്റ് ലൈറ്റ് -380000 രൂപ, വൃദ്ധക്ഷേമ പരിപാടികള്‍ – നാലു ലക്ഷം രൂപ, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് – 850000 രൂപ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

ആരോഗ്യമന്ത്രി കെ.മുരളീധരന് ഡി.സി.സിയില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ആദ്യമായി...

ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനം ; കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ കർശനമായ ഗതാഗത...

0
കൊച്ചി: ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ...

ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്‍റുകളിൽ നിന്നും പിന്മാറി നീരജ് ചോപ്ര

0
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. പ്രമുഖ...