ലൈഫ് മിഷൻ ഭവന പദ്ധതി പൊളിക്കുമെന്ന പ്രചാരണം തെറ്റ് ; ഒരു ആലോചനയും നടന്നിട്ടില്ല ; മന്ത്രി കെഎം ഷാജി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലൈഫ് മിഷൻ ഭവന പദ്ദതി പൊളിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അത്തരം ആലോചന പോലും ഇല്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. ലൈഫ് മിഷൻ പദ്ധതി പൊളിച്ചെഴുതുന്നു എന്ന വാർത്ത അടിസ്ഥാന രഹിതമാണ്. അത്തരത്തിൽ ഒരു ആലോചനയും നടന്നിട്ടില്ല. വിഷയത്തിൽ വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും മന്ത്രി മാധ്യമപ്രവ‍ർത്തകരോട് പ്രതികരിച്ചു. സംസ്ഥാനത്തെ തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാക്കുമെന്നും സുപ്രീം കോടതി വിധിയെ അടിസ്ഥാനപ്പെടുത്തിയുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

തെരുവ് നായയെ കൊല്ലുക എന്ന പ്രയോഗത്തോട് യോജിക്കുന്നില്ല. അത് മറ്റ് പല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും വിശദമായി പരിശോധിച്ച് ശേഷം നടപടി ഉണ്ടാകുമെന്ന് കെഎം ഷാജി പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പറഞ്ഞതായി വാ‍ർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കെഎം ഷാജിക്കെതിരെ സിപിഎം രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാപ്പിഡോയ്ക്കും തിരിച്ചടി ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം

0
ചണ്ഡീ​ഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത്...

റാന്നി പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നു

0
റാന്നി : പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നതിന്റെ ...

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...