Sunday, June 16, 2024 12:17 pm

ചെറിയ മഴയില്‍ പോലും മുങ്ങുന്ന തലസ്ഥാനം ; പ്രശ്‌നത്തിന് പിന്നിലെ കാരണം ഇതാണ്, അറിയാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചെറിയ മഴയില്‍ പോലും നഗരം മുങ്ങുന്ന സാഹചര്യത്തില്‍ പൊടിക്കൈ നടപടികള്‍ക്ക് പകരം നഗരത്തില്‍ സമ്പൂര്‍ണമായ പദ്ധതികള്‍ നടപ്പാക്കണം.രണ്ടു തട്ടിലിരുന്നു പഴിചാരുന്ന ജില്ലാ ഭരണകൂടവും നഗരസഭയും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്‌നമേ നഗരത്തിലുള്ളൂ. പ്രഖ്യാപിച്ച പദ്ധതികളില്‍ നഗരത്തിന്റെ വെള്ളക്കെട്ട് ലഘൂകരണത്തിനുള്ള പദ്ധതി തിരഞ്ഞെടുത്ത് ഇപ്പോള്‍ത്തന്നെ നടപ്പാക്കാന്‍ ആരംഭിച്ചാല്‍ അടുത്ത വെള്ളപ്പൊക്കത്തില്‍ നഗരം മുങ്ങില്ല.2015ല്‍ സിറ്റി ഡിസാസ്റ്റര്‍ പ്‌ളാന്‍ എന്ന തരത്തില്‍ വെള്ളപ്പൊക്ക ലഘൂകരണത്തിന് പഠനം നടത്തിയെങ്കിലും അതിലെ റിപ്പോര്‍ട്ട് ഫയലിലൊതുങ്ങി.

ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി സിറ്റി ഡിസാസ്റ്റര്‍ പ്‌ളാന്‍ ഉള്‍പ്പെടുത്തിയെങ്കിലും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്ന നടപടികളൊന്നും നഗരത്തില്‍ പ്രാവര്‍ത്തികമാക്കിയില്ല. അന്നത്തെ പഠനത്തിലും ഓടകളുടെ അശാസ്ത്രീയ നിര്‍മ്മാണം ചൂണ്ടിക്കാണിച്ചിരുന്നു. തോടുകളുടെ വീതി പലസ്ഥലത്തും കുറഞ്ഞത് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. കൈയേറ്രങ്ങളാണ് ഇതിന് കാരണമെന്ന് ചൂണ്ടികാണിച്ചിരുന്നു. ഓടകളിലെയും തോടുകളിലെയും മാലിന്യനിക്ഷേപവും വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്ന് പഠനത്തിലുണ്ടായിരുന്നു. എന്നാല്‍ അക്കാര്യങ്ങളൊന്നും എട്ട് വര്‍ഷത്തിനിപ്പുറവും പ്രാവര്‍ത്തികമാക്കിയിട്ടില്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോദി രാമക്ഷേത്രത്തില്‍ , കെജരിവാള്‍ ഹനുമാന്‍ ക്ഷേത്രത്തിലേക്കും ; ഇവര്‍ തമ്മില്‍ എന്താണ് വ്യത്യാസം?...

0
കൊച്ചി: ഹിന്ദു വര്‍ഗീയത രാജ്യത്ത് ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം നേതാവ്...

കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാരനെ കാണാനില്ലെന്ന് പരാതി

0
കോട്ടയം: കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്ഐ...

ഗോത്രവർഗ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; സ്ത്രീകളുൾപ്പെട്ട മലയാളിസംഘം ഗൂഡല്ലൂരിൽ പിടിയിൽ

0
ഗൂഡല്ലൂർ: പ്രായപൂർത്തിയാവാത്ത ഗോത്രവർഗ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘം തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ...

സിപിഎമ്മില്‍ നേതാക്കള്‍ തമ്മില്‍ പോര് ; പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനം –...

0
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മില്‍ പരസ്യ പോരാണെന്ന് പ്രതിപക്ഷ നേതാവ്...