റാന്നി : റാന്നിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു പൂർണ്ണമായും കത്തി നശിച്ചു. പത്തുമണിയോടെയാണ് സംഭവം നടന്നത്. കോഴഞ്ചേരിയിൽ നിന്ന് ഈരാറ്റുപേട്ടക്ക് പോകുമ്പോൾ ചെല്ലക്കാട് കയറ്റത്തിൽ വെച്ച് കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ശേഷം നിസാൻ ടോറാനോ കാർ പൂർണ്ണമായും കത്തുകയായിരുന്നു. ഈരാറ്റുപേട്ട സ്വദേശികളായ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. റാന്നി പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.
റാന്നിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
RECENT NEWS
Advertisment



























