ഇടുക്കി സിഎച്ച്ആർ മേഖലയിലെ മരംമുറിക്കൽ ; സിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി സിഎച്ച്ആർ മേഖലയിലെ മരംമുറിച്ച് കടത്തിയ സംഭവത്തിൽ സിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. സിപിഐ നേതാവ് വി.ആർ ശശി, സ്ഥലമുടമ മോഹനൻ, മരം വെട്ടിയ സുധീഷ് എന്നിവർക്കിരെയാണ് കുമളി വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റാണ് വി. ആർ ശശി.

അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണ് ഏലമല കാടുകൾ. ഇവിടെ നിന്ന് മരം മുറിക്കണമെങ്കിൽ മുൻകൂർ അനുമതി തേടണമായിരുന്നു. ഇതില്ലാതെയാണ് മരം മുറിക്കൽ നടന്നത്. അഞ്ച് ടൺ മരമാണ് അനധികൃതമായി മുറിച്ചു കടത്തിയത്. മരം മുറിച്ച ശേഷം വെള്ളിലാംകണ്ടം എന്ന സ്ഥലത്ത് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വനംവകുപ്പ് നടത്തിയ പരിശോധനയിൽ മരം കണ്ടെത്തിയിരുന്നു. എന്നാൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. വ്യാപക വിമർശനം ഉയർന്നതോടെയാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...