മൂന്നാം തരംഗം രണ്ടാമത്തേതു പോലെ കഠിനമായേക്കില്ല ; ജാഗ്രത കൈവിടരുത് : ഡോക്ടർ രൺദീപ് ഗുലേറിയ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗം രണ്ടാമത്തേതിനേക്കാൾ കഠിനമാകാൻ സാധ്യതയില്ലെന്ന് എയിംസ് മേധാവി ഡോക്ടർ രൺദീപ് ഗുലേറിയ. എന്നാലും വൈറസിനെയും അതിന്റെ വകഭേദങ്ങളെയും പ്രത്യേകിച്ച് കൂടുതൽ ആക്രമണാത്മക സ്വഭാവമുള്ളതിനെ കുറച്ചു കാണരുത്. രണ്ടാം തരംഗത്തിൽനിന്നു നമ്മൾ കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം തരംഗം രണ്ടാമത്തേതിനേക്കാൾ കഠിനമാകുമോ എന്നതിനെപ്പറ്റി ധാരാളം ചർച്ച നടക്കുന്നുണ്ട്. ഇനിയുള്ള തരംഗം രണ്ടാമത്തേതു പോലെ പ്രയാസമുണ്ടാക്കില്ലെന്നാണ് എന്റെ തോന്നൽ. വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദമാകും മൂന്നാം തരംഗത്തെ നയിക്കുക എന്നാണു വ്യാപക ആശങ്ക. രണ്ടാം തരംഗത്തിനു വേഗം കൂട്ടിയ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനശേഷി കൂടിയ പതിപ്പാണിത്. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് – ഡോക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു.

ഡെൽറ്റ പ്ലസിനെ സൂക്ഷ്മമായി പരിശോധിക്കുകയും പിന്തുടരുകയുമാണ്. രാജ്യത്തെ ജനങ്ങളിൽ ഈ വകഭേദം എങ്ങനെ പ്രവർത്തിക്കുന്നുവെന്നു മനസ്സിലാക്കാൻ ജീനോം സീക്വൻസിങ് നടത്തുകയും അതിനനുസരിച്ചു പ്രതിരോധ പദ്ധതി തയാറാക്കുകയും വേണം. രണ്ടാമത്തെ തരംഗത്തിൽനിന്നു നമ്മൾ പഠിക്കുകയും വരാനിരിക്കുന്ന മൂന്നാം തരംഗത്തെ നേരിടാൻ ഒരുങ്ങുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...