സദാചാരണ ഗുണ്ടാ ആക്രമണം നടത്തിയ കേസ് ; രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ആയൂരിൽ കോളജ് വിദ്യാർത്ഥി സംഘത്തോട് സദാചാരണ ഗുണ്ടാ ആക്രമണം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ. ആയൂർ സ്വദേശികളായ അൻവർ സാദത്തിനേയും ബൈജുവിനേയുമാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ആയൂരിൽ സുഹൃത്തിന്റെ ജന്മദിന വിരുന്നിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളാണ് മദ്യപസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. പാർട്ടിയിൽ പങ്കെടുത്തതിനു ശേഷം സുഹൃത്തിന്റെ നിർദ്ദേശപ്രകാരം കുഴിയത്തെ ആയിരവല്ലിപ്പാറ സന്ദർശിക്കാൻ എത്തിയതായിരുന്നു വിദ്യാർത്ഥിനികൾ ഉൾപ്പെടയുളള സംഘം. ഇതിന് സമീപം മദ്യപിച്ചുകൊണ്ടിരുന്ന മൂന്നുപേർ വിദ്യാർത്ഥികളെ അസഭ്യം പറഞ്ഞ് ചോദ്യം ചെയ്തു. പെൺകുട്ടികൾ നിലവിളിച്ചു.

കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളെ ആക്രമിച്ചു. തടയാൻ ശ്രമിച്ച വിദ്യർത്ഥിനികളെ ദേഹത്ത് പിടിച്ച് തള്ളി. ആൺകുട്ടികളെ കമ്പ് ഉപയോഗിച്ച് മുതുകിൽ മർദ്ദിച്ചു. ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. നാട്ടുകാർ വിവരം അറിയിച്ച് പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപെട്ടു. ചടയമംഗലം സിഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പുലർച്ചയോടെ രണ്ട് പ്രതികൾ പിടിയിലായി ഒരാൾ ഒളിവിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി

0
കോട്ടയം: റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി....

പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ 1000 സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി...