റാന്നി താലൂക്ക് ആശുപത്രിയിലെ ക്യാഷ്യാലിറ്റി മെഡിക്കൽ ഓഫീസറെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: താലൂക്ക് ആശുപത്രിയിലെ ക്യാഷ്യാലിറ്റി മെഡിക്കൽ ഓഫീസറായിരുന്ന ഡോ. കെ.ബി സജീഷ് കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീനയുടേതാണ് ഉത്തരവ്. ചികിത്സക്കായി എത്തുന്ന രോഗികളോടും ആശുപത്രിയിലെ ജീവനക്കാരോടും അപമര്യദയായി പെരുമാറുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. ഡോക്ടറെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാവശ്യവുമായി റാന്നി താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ കഴിഞ്ഞ ദിവസം മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു.

ഡോ. കെ.ബി സജീഷ് കുമാറിന്‍റെ മാനസിക സുസ്ഥിതി പരിശോധിക്കുന്നതിനായി തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ബോർഡ് മുൻപാകെ പരിശോധനക്കായി ഹാജരാകുന്നതിന് സര്‍വ്വീസ് ചട്ടം 118 എ പ്രകാരം നിർദേശിച്ചിരുന്നു. എന്നാൽ നിര്‍ദേശിച്ച സമയത്ത് ഡോക്ടര്‍ മെഡിക്കൽ ബോർഡ് മുൻപാകെ ഹാജരായില്ലായിരുന്നു. എന്നാല്‍ വീണ്ടും ഡോ. സജീഷ് കുമാര്‍ക്കെതിരെ സമാന പരാതി ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും മെഡിക്കൽ ബോർഡ് മുൻപാകെ ഹാജരാകുന്നതിന് മേലധികാരി നിർദ്ദേശിച്ചിട്ടും അതു പാലിക്കാത്തതിനാലുമാണ് സസ്പെന്‍ഷന്‍.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഒരു ഉദ്യോഗസ്ഥനെ അത്യാഹിത വിഭാഗത്തിൽ രോഗികളെ ചികിൽസിക്കുന്ന ചുമതലയിൽ തുടരുന്നത് പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്നത് കണക്കിലെടുത്തും ഡോക്ടറുടെ മാനസിക സുസ്ഥിതി തെളിയിക്കുന്നതുവരെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യുന്നതായിട്ടാണ് ഉത്തരവ്. സസ്പെന്‍ഷന്‍ കാലയളവില്‍ ശമ്പളത്തിന് അര്‍ഹതയുണ്ടെന്നും ഉത്തരവില്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ ജനത്തെ കളിയാക്കുന്ന ബജറ്റ് ; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ....

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഭരണസ്തംഭനം ; ഉദ്യോഗസ്ഥ തർക്കങ്ങൾ കാരണം പ്രതിരോധ യോഗങ്ങൾ അനിശ്ചിതത്വത്തിൽ

0
തിരുവനന്തപുരം: ഡിഎച്ച്എസ് ഓഫീസിൽ നടക്കേണ്ട പകർച്ചവ്യാധി പ്രതിരോഗ യോഗങ്ങൾ മുടങ്ങി. തിരുവനന്തപുരത്ത്...

തമിഴ്നാട് സർക്കാരിന്റെ നിലപാട് പെരിയാർ തീരത്ത് ആശങ്കയിൽ കഴിയുന്ന ആളുകളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാർ സമര...

0
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ അനുവദിക്കില്ലെന്നും ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുമുള്ള...

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 18 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 18 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ പ്രതിക്ക്...