ജനം ബി.ജെ.പിയെ അകറ്റുന്നതിലുള്ള പകയാണ് കേന്ദ്രം കാണിക്കുന്നത് ; മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

ഭരണിക്കാവ്: കേരളത്തിലെ ജനങ്ങൾ ബി.ജെ.പിയെ അകറ്റിനിറുത്തുന്നതിലുള്ള പകയാണ് കേന്ദ്രം കേരളത്തോട് കാട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എ.അരുൺകുമാറിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഭരണിക്കാവിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അർഹമായ സാമ്പത്തിക വിഹിതം നൽകാതെ കേന്ദ്രം കേരളത്തെ ഞെരുക്കുകയാണ്. കേരളത്തിന് പണം കൊടുക്കാതിരിക്കുന്ന ബി.ജെ.പിയെ പിന്തുണയ്ക്കുകയാണ് ഇവിടത്തെ പ്രതിപക്ഷം. എല്ലാ കാര്യത്തിലും സംഘപരിവാർ മനസിനൊപ്പമാണ് കോൺഗ്രസ്. പൗരത്വഭേദഗതി നിയമത്തിൽ ഇതുവരെ കോൺഗ്രസ് അഭിപ്രായം പറഞ്ഞിട്ടില്ല. കോൺഗ്രസിന്റെ പ്രകടനപത്രികയിലും പൗരത്വഭേദഗതി നിയമം ഇല്ല.

അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷത്തെ കേന്ദ്രം വേട്ടയാടുകയണ്. കോൺഗ്രസിനെതിരെ വരുമ്പോൾ അവർ അതിനെ എതിർക്കും. കോൺഗ്രസിതര പാർട്ടികൾക്കെതിരെ വരുമ്പോൾ അവർ കേന്ദ്ര അന്വേഷണ ഏജൻസിക്കൊപ്പം നിൽക്കും. കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന മഹാറാലിയിൽ കോൺഗ്രസിന്റെ അഖിലേന്ത്യനിരയാകെ പങ്കെടുത്തത് നല്ലകാര്യം. എന്നാൽഅതിനു ശേഷം കേരളത്തിൽ കിഫ്ബിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി തോമസ് ഐസക്കിന് നോട്ടീസ് അയച്ച ഇ.ഡിയുടെ കൂടെയാണ് പ്രതിപക്ഷനേതാവും കോൺഗ്രസും എന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...