ഇറാനെ ആക്രമിക്കാൻ അമേരിക്ക ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിച്ചെന്ന വാർത്ത തള്ളി കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇറാനെതിരായ യുദ്ധത്തിനായി ഇന്ത്യൻ തുറമുഖങ്ങൾ അമേരിക്ക ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇറാന് നേരെയുള്ള സൈനിക നീക്കങ്ങൾക്കായി ഇന്ത്യൻ മണ്ണ് ഉപയോഗിക്കാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിശാഖപട്ടണത്ത്‌ ഇന്ത്യ സംഘടിപ്പിച്ച നാവികസേന പ്രകടനത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ, ഇറാൻ യുദ്ധക്കപ്പലായ ‘ഐആർഐഎസ് ഡെന’യെ അമേരിക്ക ആക്രമിച്ചിരുന്നു. മുൻ അമേരിക്കൻ ആർമി കേണൽ ഡഗ്ലസിന്റെ പരാമർശങ്ങൾക്കെതിരെയാണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.

പശ്ചിമേഷ്യയിലെ അമേരിക്കയുടെ എല്ലാ സൈനിക താവളങ്ങളും തുറമുഖ സംവിധാനങ്ങളും നശിപ്പിക്കപ്പെട്ടിരിക്കുന്നു. നിലവിൽ ഇന്ത്യയെയും ഇന്ത്യൻ തുറമുഖങ്ങളെയുമാണ് ഞങ്ങൾക്ക് ആശ്രയിക്കേണ്ടി വരുന്നത്. ഇത് അത്ര നല്ല സാഹചര്യമല്ലെന്നാണ് നാവികസേന പറയുന്നതെന്നായിരുന്നു അമേരിക്കൻ ചാനലായ ‘വൺ അമേരിക്ക ന്യൂസ് നെറ്റ്‌വർക്കിന്’ നൽകിയ അഭിമുഖത്തിൽ ഡഗ്ലസ് പറഞ്ഞത്. എന്നാൽ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....