പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത വികസനം ; ചെത്തോങ്കര പാലം പൊളിച്ചു നീക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനവുമായി ബന്ധപ്പെട്ട് ഇടുങ്ങിയ ചെത്തോങ്കര പാലം പൊളിച്ചു നീക്കി. ഇവിടെ പുതിയ പാലത്തിന്‍റെ നിര്‍മ്മാണവും ആരംഭിച്ചു. ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡില്‍ ചെത്തോങ്കരയിലെ വീതി കുറഞ്ഞ പാലമാണ് പൊളിച്ചു നീക്കിയത്.  റോഡ് വികസിച്ചപ്പോള്‍ പാലം വല്ലാതെ ചെറുതായി പോയിരുന്നു. കൂടാതെ വളവിലുമാണ് പാലം നിലനിന്നരുന്നത്.

രണ്ടു വാഹനങ്ങള്‍ ഒരേ സമയം വശം കൊടുക്കുന്നതിനും പ്രയാസം നേരിട്ടിരുന്നു. കൂടാതെ വലിയ തോട്ടില്‍ നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയും തകര്‍ന്ന നിലയിലായിരുന്നു. വളരെ ചെറിയ വെള്ളപ്പൊക്കത്തില്‍ പോലും പെട്ടെന്നു വെള്ളം കയറുന്ന ഇവിടെ റോഡ് രണ്ടു മുതല്‍ അഞ്ചടി വരെ ഉയര്‍ത്തിയാണ് നിര്‍മ്മിക്കുന്നത്. അതു കൊണ്ടുതന്നെ പാലവും ഉയര്‍ത്തേണ്ടത് ആവശ്യമായിരുന്നു. എരുമേലി, കോട്ടയം, വെച്ചൂച്ചിറ, ഇടമുറി തുടങ്ങിയ കിഴക്കന്‍ മേഖലകളിലേയ്ക്കുള്ള പ്രധാന റോഡിലെ പാലമാണ് പൊളിച്ചു പുതിയത് നിര്‍മ്മിക്കുന്നത്.

പുതിയ പാലം വരുന്നതോടെ ഇവിടുത്തെ ഗതാഗതവും സുഗമമാകും. ഇതിനു സമീപത്തു കൂടി സര്‍വ്വീസ് ബസുകള്‍ക്കും മറ്റും കടന്നു പോകുന്നതിനായി താത്ക്കാലിക പാരല്‍ റോഡും നിര്‍മ്മിച്ചിട്ടുണ്ട്. വലിയ തോടിനു കുറുകെ വലിയ പൈപ്പുകള്‍ നിരത്തിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യം ഗതാഗതം ചെട്ടിമുക്ക് വലിയകാവ് റോഡിലൂടെ ചെല്ലയ്ക്കാടെത്തി തിരിഞ്ഞു പോകുന്ന രീതിയില്‍ ക്രമീകരിച്ചിരുന്നെങ്കിലും പ്രാദേശികമായി എതിര്‍പ്പുയര്‍ന്നതോടെയാണ് ബൈറോഡ് നിര്‍മ്മാണത്തിന് അധികൃതരെ ചിന്തിപ്പിച്ചത്.

ഇടയ്ക്ക് നിര്‍ത്തി വെച്ചിരുന്ന എസ്.സി പടി ചെത്തോങ്കര ഭാഗത്തെ റോഡു നിര്‍മ്മാണം വീണ്ടും ഇപ്പോള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കോന്നി പ്ലാച്ചേരി റീച്ചില്‍ പണികള്‍ തീരാതെ കിടക്കുന്ന ഭാഗവും ഇവിടെയാണ്. കെ.എസ്.ടി.പി അധികൃതരുടെ മേല്‍നോട്ടത്തില്‍ പെരുമ്പാവൂര്‍ ആസ്ഥാനമായ ഇ.കെ.കെ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...