പിണറായിയിൽ പൊട്ടിയ ബോംബ് മുഖ്യമന്ത്രിയും സിപിഎമ്മും പടക്കമാക്കുന്നു : സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പിണറായിയിൽ ബോംബ് പൊട്ടിയ സംഭവം തേച്ചുമായ്ച്ചുകളയാനാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ശ്രമിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബോംബുണ്ടാക്കുന്നതിലെ പരിചയക്കുറവുകൊണ്ടാണ് പൊട്ടിയതെന്ന് ഇ.പി.ജയരാജൻ തന്നെ സമ്മതിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു. കൈപ്പത്തി നഷ്ടപ്പെട്ട സിപിഎം പ്രവർത്തകൻ വിബിൻ രാജ് കാപ്പ കേസിൽ പ്രതിയാണ്. സ്വകാര്യ സ്ഥലത്ത് ബോംബ് നിർമിക്കുമ്പോഴാണ് പൊട്ടി കൈപ്പത്തി നഷ്ടപ്പെട്ടത്. പടക്കമാണെന്ന് പറഞ്ഞ് തേച്ചുമായ്ച്ചുകളയാണ് നീക്കം. പി.ജയരാജന്റെ മകൻ ബോംബ് നിർമിക്കുമ്പോൾ കയ്യിലിരുന്ന് പൊട്ടി. വിഷുവിന് പടക്കം പൊട്ടിയതാണെന്നാണ് അന്ന് പറഞ്ഞത്.

ഒടുവിൽ പി.ജയരാജന്റെ മകനെതിരെ ബോംബ് നിർമിച്ചതിന് ക്രിമിനൽ കേസെടുക്കേണ്ടി വന്നു. ചെറ്റക്കണ്ടിയിൽ നിർമാണത്തിനിടെ ബോംബ് പൊട്ടി രണ്ടു പേർ മരിച്ചു. ആദ്യം പാർട്ടിക്കാരല്ലെന്നാണ് സിപിഎം പറഞ്ഞത്. പിന്നീട് അവർക്ക് വേണ്ടി രക്തസാക്ഷി മണ്ഡപം നിർമിച്ചു. ഇങ്ങനെ പല സ്ഥലത്തും അപകടമുണ്ടായി. കണ്ണൂരിൽ ബോംബ് നിർമിക്കുന്നതിനെതിരെ രണ്ട് തവണ അടിയന്തര പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

0
തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ...

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...