താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ വീട്ടിൽ മുഖ്യമന്ത്രി ; ചികിത്സയിലുള്ളവരെ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

തി​രൂരങ്ങാടി: താനൂർ പൂരപ്പുഴയിൽ ഉല്ലാസബോട്ട് മറിഞ്ഞ അപകടത്തിൽ ഉൾപ്പെട്ടവർ ചികിത്സ തേടിയ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചികിത്സയിലുള്ളവരെ കണ്ട് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. ചികിത്സയിലുള്ള 10 പേർ അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.പരപ്പനങ്ങാടി കുന്നുമ്മൽ സെയ്തലവിയുടെ വീടും മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിച്ചു. അപകടത്തിൽ സെയ്തലവിയുടെയും സഹോദരന്റെയും ഭാര്യയും മക്കളും ഉൾപ്പെടെ ഈവീട്ടിലെ ഒമ്പതു പേർ മരിച്ചിട്ടുണ്ട്.

ഇവരുടെ മൃതദേഹങ്ങൾ പരപ്പനങ്ങാടി പുത്തൻകടപ്പുറം മിസ്ബാഹുൽ ഹുദ മദ്രസയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.മുഖ്യമന്ത്രി​ക്കൊപ്പം മറ്റ് മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഉൾപ്പെടെയുള്ളവർ മദ്രസയിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. പുത്തൻ കടപ്പുറം ജുമാമസ്ജിദ് പള്ളിയിലെ ഖബർ സ്ഥാനിൽ ഒരുമിച്ച് ഖബറൊരുക്കിയാണ് സെയ്തലവിയുടെ കുടുംബത്തിലെ അംഗങ്ങളെ ഖബറടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...