ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസികളെയും പണ്ഡിതരെയും ഒരുപോലെ പരിഗണിച്ചു കൊണ്ടുള്ള സമവായത്തിന്റെ പാതയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടിനേക്കാൾ ഉപരി നിലപാടുകൾക്ക് മുൻഗണന നൽകുന്ന രാഷ്ട്രീയ ശൈലിയാണ് തന്‍റേതെന്ന് ആവർത്തിച്ച മുഖ്യമന്ത്രി, ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യങ്ങളിൽ കോടതി ചോദിക്കുന്നതിന് മാത്രം മറുപടി നൽകുക എന്നതാണ് നിലവിലെ നയമെന്നും വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സർക്കാർ ഏകപക്ഷീയമായ ഒരു നിലപാട് അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ഈ വിഷയത്തിൽ ആ രംഗത്തെ പണ്ഡിതരുണ്ട്, വിദഗ്ധരുണ്ട്, സാമൂഹ്യ പരിഷ്കർത്താക്കളുണ്ട്. അവരുമായി വിശദമായ ചർച്ചകൾ നടത്തണം.

അതിന് ശേഷമേ ഒരു അന്തിമ നിലപാടിലേക്ക് എത്താൻ സാധിക്കൂ,’ മുഖ്യമന്ത്രി പറഞ്ഞു. കോടതിയായാലും ഇത്തരത്തിൽ എല്ലാവരുമായും ചർച്ച ചെയ്ത് വേണം തീരുമാനമെടുക്കാൻ എന്നാണ് സർക്കാരിന് കോടതിയോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും കോടതി വിധി നടപ്പാക്കുമെന്നും പറഞ്ഞിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയോ എന്ന ചോദ്യത്തിന്, സുപ്രീം കോടതി ഇപ്പോൾ നമ്മളോട് അഭിപ്രായം ചോദിച്ചിട്ടില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘കോടതി ചോദിക്കുന്ന കാര്യങ്ങൾക്ക് മാത്രം ഉത്തരം നൽകുക എന്നതാണ് ഇപ്പോഴത്തെ രീതി. കോടതി വീണ്ടും അഭിപ്രായം ചോദിക്കുകയാണെങ്കിൽ അപ്പോൾ എന്ത് പറയണം എന്ന് ആലോചിക്കും,’ അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....