പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഏഴാമത് വിജ്ഞാപനത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങളും പ്രതിസന്ധികളും മുഖ്യമന്ത്രി കേൾക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു. പരിസ്ഥിതി ലോല മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് കറന്റ് അഫേഴ്സ് കമ്മീഷന്റെ നേതൃത്വത്തില് നടന്ന സായാഹ്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മേഖലയിലെ ജനങ്ങളുടെ ആശങ്കകളകറ്റുവാൻ അടിയന്തിര ഇടപെടൽ നടത്തുവാൻ ഉപസമിതിയെ നിശ്ചയിക്കണമെന്നും അവരുടെ കൃഷിയിടങ്ങളും വാസസ്ഥലങ്ങളും സംരക്ഷിക്കണമെന്നും ഈ വിഷയത്തിൽ പ്രത്യേക നിയമസഭ ചേരുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കറന്റ് അഫേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി.തോമസ് അധ്യക്ഷത വഹിച്ചു. കെ.സി.സി. ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. വെരി.റവ.ഡോ.ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പ, ഫാ.ജോൺസൻ പാറയ്ക്കൽ, റവ.സോജു എം.തോമസ്, ഫാ.ബെന്യാമിൻ ശങ്കരത്തിൽ, റവ.ജോസ് പുന്നമടം, കറന്റ് അഫേഴ്സ് കമ്മീഷൻ വൈസ് ചെയർമാൻ അനീഷ് തോമസ്, ജില്ലാ പ്രസിഡന്റ് രഞ്ചു എം.ജോയി, കെ.സി.സി. എക്സിക്യൂട്ടീവ് സമിതിയംഗങ്ങളായ ലിനോജ് ചാക്കോ, സ്മിജു ജേക്കബ്, സാം വി.ജേക്കബ്, റ്റിറ്റിൻ തേവരുമുറിയിൽ, ഡെന്നീസ് സാംസൺ, മാത്യു പി.വർഗ്ഗീസ്, ഡെയ്സി ഷാജൻ, ലിഡ ഗ്രിഗറി, അനി കിഴക്കുപുറം, ചെറിയാൻ ജി., മനോജ് കടമ്മനിട്ട, ഡോ.റോയ്സ് മല്ലശ്ശേരി, ജോസ് പനച്ചിക്കൽ, ജെറിൻ തോട്ടുപ്പുറം, അലൻ ജോൺ എന്നിവർ പ്രസംഗിച്ചു.




























