ദൈവീകമായ കാഴ്ച്ചപ്പാടിലേക്ക് മാറി ചിന്തിക്കുമ്പോൾ ആണ് സഭ അനുഗൃഹിതമാകുന്നത്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ദൈവം ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ സത്യസന്ധതയോടും വിശ്വസ്തയോടും കൂടി നിറവേറ്റി നന്മയിൽ ജീവിച്ചുവോ എന്നതാണ് പ്രധാനമെന്ന് ഡോ.പോൾസൺ പുലിക്കോട്ടിൽ പറഞ്ഞു. ഇവാൻജലിക്കൽ സഭ ജനറൽ കൺവെൻഷനോടനുബന്ധിച്ചുള്ള വർക്കേഴ്സ് കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശുവിനെ അറിയുന്നതുമാത്രം പോരാ ജീവിതം അവനായി സമർപ്പിച്ചു മുമ്പോട്ടു പോകുമ്പോൾ ആണ് ക്രിസ്തീയ ജീവിതം ഫലദായകം ആകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മാനുഷികമായതിൽ നിന്ന് ദൈവീകമായ കാഴ്ച്ചപ്പാടിലേക്ക് മാറി ചിന്തിക്കുമ്പോൾ ആണ് സഭ അനുഗൃഹീതമാകുന്നതെന്നും, പൂർവിക പിതാക്കന്മാരുടെ ജീവിതം അതാണ് നമ്മെ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പ് ഡോ. ടി. സി ചെറിയാൻ, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദിക ട്രസ്റ്റി റവ. പി.ടി മാത്യു, സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. മോൻസി വർഗീസ്, റവ. സജി മാത്യു, റവ. കെ. എസ് ജെയിംസ്, റവ. ഏ. ജെ ജോൺസൻ, റവ. ശമുവേൽ മാത്യു, റവ. വർഗീസ് മാത്യു, ജോൺസൻ ടി, സൂസൻ കുരുവിള എന്നിവർ പ്രസംഗിച്ചു. വൈകിട്ടത്തെ പൊതുയോഗത്തിൽ ഒഡീഷ കണ്ഡമാലിൽ കുഷ്ഠരോഗികളുടെയും അശരണരുടെയും ഇടയിൽ പ്രവർത്തിച്ചു വരവെ കൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കൾ ഫിലിപ്പിന്റെയും തിമോത്തിയുടെയും 25ാം രക്തസാക്ഷിത്വ വാർഷികം കൺവൻഷനിൽ സ്മരിക്കുകയും പ്രത്യേക സ്തോത്ര പ്രാർത്ഥന നടത്തുകയും ചെയ്തു. ബിഷപ്പ് ഡോ. ടി. സി. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. റവ.അനിൽ ടി. മാത്യു പ്രാർത്ഥനക്ക് നേതൃത്വം നൽകി. നാളെ ( ചൊവ്വാ) രാവിലെ 7.30ന് ബൈബിൾ ക്ലാസ്. 9.30 ന് മധ്യസ്ഥ പ്രാർത്ഥന. രാവിലെ10നും ഉച്ചകഴിഞ്ഞ് 2 നും വൈദികരുടെയും സുവിശേഷകരുടെയും സേവിനിമാരുടെയും സംയുക്ത യോഗം. വൈകിട്ട് 6.30ന് പൊതുയോഗത്തിൽ ബ്രദർ. വാലന്റൈൻ ഡേവിഡാർ പ്രസംഗിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലമാരയിൽ ഒളിച്ചിരുന്ന കാമുകന് ബന്ധുക്കളുടെ ക്രൂരമർദ്ദനം; തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും പരുക്ക്

0
ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും...

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; സഹോദരിമാർക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം....

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി ; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതിന് എതിരെ കെ സുരേന്ദ്രന്‍

0
കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തിയ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ...

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. നാളെ മുതൽ നാല്...