മധ്യപ്രദേശിൽ ക്രൈസ്തവ ദേവാലയങ്ങളിലെ കുരിശുകളിൽ കാവിക്കൊടി കെട്ടിയ സംഭവം ; പ്രധാനമന്ത്രി ഇടപെടണം –   ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മധ്യപ്രദേശിലെ ജാംബുവ ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ അതിക്രമിച്ചു കയറുകയും കുരിശുകളിൽ ബലമായി കാവിക്കൊടി കെട്ടുകയും ചെയ്ത സംഭവം ഭയപ്പെടുത്തുന്നതും അത്യന്തം പ്രതിഷേധാർഹവുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പള്ളികളുടെ മുകളിൽ കയറി നിന്നാണ് സംഘടിച്ചെത്തിയ വർഗീയവാദികൾ കാവിക്കൊടി കുരിശുകളിൽ കെട്ടിയത്. തടയാൻ ശ്രമിച്ചിട്ടും ബലമായിട്ട് കൊടികെട്ടുകയും അഴിച്ചുമാറ്റിയാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പരാതിപ്പെട്ടിട്ടും ഇതേവരെയായിട്ടും പോലീസ് കേസെടുക്കാൻ തയ്യാറാകാത്തത് ന്യൂനപക്ഷ സമൂഹങ്ങളോടുള്ള മധ്യപ്രദേശ് സർക്കാരിൻ്റെ സമീപനമെന്തായിരിക്കും എന്നതിന്റെ തെളിവാണ്. സംഭവത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും പള്ളികളിൽ ബലമായി അതിക്രമിച്ചു കയറി കുരിശുകളിൽ കാവിക്കൊടി കെട്ടിയവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനാവശ്യമായ നിയമ നടപടികൾ സ്വീകരിക്കുവാൻ മധ്യപ്രദേശ് സർക്കാരിന് നിർദ്ദേശം കൊടുക്കുകയും ചെയ്യണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപേക്ഷയുമായി ഇനി മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ പോകേണ്ട ; 21 മുതൽ പൂർണമായും...

0
തിരുവനന്തപുരം : സെപ്റ്റംബർ 21-നുശേഷം മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലേക്ക് അപേക്ഷയുമായി...

കോയമ്പത്തൂർ എംഡിഎംഎ വേട്ട ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

0
കോയമ്പത്തൂര്‍: കോയമ്പത്തൂർ എംഡിഎംഎ വേട്ടയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ പോലീസ്....

കൊച്ചി മെട്രോ യാത്രികന് ഹൃദയാഘാതം : ഡോക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ

0
കൊച്ചി : കൊച്ചി മെട്രോയിൽ യാത്രചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മലപ്പുറം തിരൂർ...

യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്നു ; വർഷങ്ങൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്നും പിടികൂടി...

0
തിരുവനന്തപുരം: യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ കഴിഞ്ഞ പ്രധാന...