ജില്ലയ്ക്കാകെ കായിക – സാംസ്കാരിക അടിത്തറയൊരുക്കി നഗരം : അഡ്വ. ടി സക്കീർ ഹുസൈൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ കായിക – സാംസ്കാരിക മേഖലയ്ക്കാകെ അടിത്തറയൊരുക്കാൻ വലിയ ഇടപെടലുകളിലൂടെ നഗരസഭയ്ക്ക് സാധിച്ചതായി ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. ചരിത്രമെഴുതിയ പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്ര മേളയും പൂർത്തിയാകുന്ന ജില്ലാ സ്റ്റേഡിയവും ഉൾപ്പെടെ നിരവധി സംഭാവനകൾ ജില്ലയ്ക്ക് നൽകാൻ കഴിഞ്ഞതിൽ ഭരണസമിതിക്ക് അഭിമാനവും ചാരിതാർത്ഥ്യവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളോത്സവം 2025 ൻ്റെ നഗരസഭാ തല മത്സരങ്ങളുടെ ഉദ്ഘാടനം കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ- കലാകയിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ് ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത് കുമാർ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിലാ അനിൽ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്സ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി വർഗീസ്, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, കൗൺസിലർമാരായ ആർ സാബ, ശോഭ കെ മാത്യു, ലാലി രാജു, നീനു മാത്യു, ആൻസി തോമസ്, യൂത്ത് കോർഡിനേറ്റർ അജിൻ എസ്. തുടങ്ങിയവർ പങ്കെടുത്തു. കലാമത്സരങ്ങളും ബാഡ്മിൻ്റൺ മത്സരവും ആദ്യ ദിനം പൂർത്തിയായി. നാളെയും മറ്റന്നാളുമായി (നവം 1, 2 ) അത് ലറ്റിക്സ് മത്സരങ്ങൾ കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിലും ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ മറൂർ റിവറൈൻഫീൽഡ് ടർഫിലും വോളിബോൾ മത്സരങ്ങൾ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...