പൊങ്കാല നിവേദ്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തിരുവനന്തപുരം നഗരം ക്ലീനായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊങ്കാല നിവേദ്യം നടന്ന് മണിക്കൂറുകൾക്കുള്ളിലായിരുന്നു ന​ഗരസഭയുടെ ക്ലീനിങ് മാജിക്. ചുടുകട്ടകള്‍ ഉള്‍പ്പെടെയുള്ള ചവറുകള്‍ കൊണ്ട് നിറഞ്ഞിരുന്ന തിരുവനന്തപുരം നഗരം മണിക്കൂറിനുള്ളില്‍ ക്ലീനായി. ശേഖരിച്ച ചുടുകട്ടകളെല്ലാം ഇത്തവണയും വീട് നിർമ്മാണത്തിന് തന്നെ നൽകും. 1200 നഗരസഭാ തൊഴിലാളികള്‍, 1400 താല്‍ക്കാലിക ജീവനക്കാര്‍ , 150 വോളന്‍റിയര്‍മാര്‍. ഇവരെല്ലാം ചൂലും കൊട്ടയുമായി ഒരുമിച്ചിറങ്ങിയതോടെയാണ് മറ്റൊരു ക്ലീനിങ് മാജിക്കിന് ന​ഗരം വീണ്ടും സാക്ഷിയായത്. അടുപ്പിനായി ഉപയോ​ഗിച്ച ചുടുകട്ടകൾ ശേഖരിച്ചു തുടങ്ങി. ശേഖരിക്കുന്ന ഇഷ്ടികകള്‍ നിർധനരുടെ വീട് എന്ന സ്വപ്നത്തിന് ചുവരുകള്‍ നല്‍കും.

ലൈഫ് മിഷന്‍ ഉള്‍പ്പെടെ ഭവന പദ്ധതികള്‍ക്കാണ് ഈ ഇഷ്ടികകള്‍ ഉപയോഗിക്കുക. 2018 മുതലാണ് പൊങ്കാല അടുപ്പിനുപയോ​ഗിച്ച ചുടുകട്ടകൾ ശേഖരിച്ചു തുടങ്ങിയത്. ആദ്യ വര്‍ഷം എട്ട് വീടുകളുടെ നിര്‍മാണത്തിന് ഉപയോഗിച്ചു. കഴിഞ്ഞ വര്‍ഷം 17 വീടുകളുടെ നിര്‍മാണത്തിനാണ് ഇഷ്ടിക നല്‍കിയത്. ഇത്തവണ മൂന്ന് ലക്ഷത്തോളം ഇഷ്ടികകള്‍ വരുമെന്നാണ് കണക്കുകൂട്ടല്‍. ഭവന പദ്ധതികളില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് നേരിട്ട് ബോധ്യപ്പെട്ട ശേഷമാണ് ഇഷ്ടികകള്‍ വിതരണം ചെയ്യുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...