ശുചിത്വ ബോധവത്ക്കരണ യജ്ഞം ‘മാലിന്യ വിമുക്ത എടത്വ’ പദ്ധതി തുടക്കമായി

For full experience, Download our mobile application:
Get it on Google Play

എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെയും എടത്വ ജോർജിയൻ സംഘത്തിന്റെയും നേതൃത്വത്തിൽ ശുചിത്വ ബോധവത്ക്കരണ യജ്ഞം ‘മാലിന്യ വിമുക്ത എടത്വ’ പദ്ധതി തുടക്കമായി. ടൗണിലുള്ള ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങില്‍ പ്രസിഡൻ്റ് ഡോ. ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോൺസൺ എം പോൾ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ടൗണിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് ശുദ്ധജലം വിതരണം ചാരിറ്റി സർവീസസ് കോർഡിനേറ്റർ വിൽസൺ ജോസഫ് കടുമത്തിൽ ഉദ്ഘാടനം ചെയ്തു.

അഡ്മിനിസ്‌ട്രേറ്റര്‍ ബിനോയി കളത്തൂർ, മെമ്പർഷിപ്പ് കോർഡിനേറ്റർ കെ ജയചന്ദ്രന്‍, എടത്വ ജോർജിയൻ സംഘം പ്രസിഡന്റ് ബിനോയി ജോസഫ്, സെക്രട്ടറി കെ തങ്കച്ചൻ, ജോബിൻ ജോസഫ്, ടോംജി പള്ളിപറമ്പിൽ, ഷോജി ജോസഫ് മീനത്തേരിൽ, ജോജി ജോസഫ്, ടിസൻ മുണ്ടുവേലി എന്നിവർ പ്രസംഗിച്ചു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ 2025- 2026 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഒക്ടോബർ 5ന് വൈകിട്ട് 7ന് എടത്വ പാഷൻസ് ഹോട്ടലിൽ നടക്കും. സെക്കൻണ്ട് വിഡിജി മാർട്ടിൻ ഫ്രാന്‍സിസ് സ്ഥാനാരോഹണം ചടങ്ങിന് നേതൃത്വം നല്‍കും. റീജിയൺ ചെയർമാൻ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും. സോൺ ചെയർമാൻ ജൂണി കുതിരവട്ടം വിശിഷ്ട വ്യക്തികൾക്ക് സ്നേഹാദരവ് നല്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...