ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമനടിപടിക്കില്ലെന്ന് സോളാർ കേസിലെ പരാതിക്കാരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പീഡനപരാതിയിൽ നിന്ന് പിന്മാറുമെന്ന് സോളാർ കേസിലെ പരാതിക്കാരി. ഉമ്മൻചാണ്ടിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് നിയമനടപടികളിലേക്ക് പോകാത്തതെന്നാണ് പരാതിക്കാരി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സി.ജെ.എം കോടതിയില്‍ സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു. പരാതിക്കാരിയുടെ മൊഴിയിൽ വൈരുദ്ധ്യമുള്ളതായും സിബിഐ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്ലിഫ് ഹൌസില്‍ വെച്ച് ശാരീരിക ചൂഷണം നടത്തിയെന്നായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരായ പരാതി. എന്നാല്‍ പരാതിക്കാരി പീഡിപ്പിക്കപ്പെട്ടതായി പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൌസില്‍ ഉണ്ടായിരുന്നില്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

തന്നെ പീഡിപ്പിക്കുന്നത് പി സി ജോർജ് കണ്ടുവെന്ന മൊഴിയിലും പിശകുണ്ടെന്ന് സിബിഐ. ഇതിനു തെളിവായത് പി സി ജോർജിന്റെ തന്നെ മൊഴിയാണ്. അദ്ദേഹം പരാതിക്കാരിയുടെ മൊഴിയെ എതിർക്കുകയായിരുന്നു. ഇതിനുപുറമെ മസ്കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്ന എ.പി അബ്ദുള്ളക്കുട്ടിക്കെതിരായ ആരോപണവും നിലനില്‍ക്കില്ലെന്ന് സി.ബി.ഐ. ഇതിനാവശ്യമായ തെളിവ് അന്വേഷണത്തില്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എ.പി അനില്‍ കുമാര്‍, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരായ ആരോപണത്തിലും കഴമ്പില്ലെന്ന് സി.ബി.ഐ നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കെ.സി വേണുഗോപാല്‍ പണം നല്‍കിയെന്ന പരാതിക്കാരിയുടെ മുന്‍ മാനേജരുടെ മൊഴി തെറ്റാണെന്നും സി.ബി.ഐ സമർപ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...