സ്വച്ഛ്താ ഹി സേവ 2025 : ജില്ലാ ശുചിത്വ മിഷന്റെ ശുചിത്വ സന്ദേശയാത്ര സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്വച്ഛ്താ ഹി സേവ – ശുചിത്വോത്സവം ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ല ശുചിത്വ മിഷൻ നടത്തിവന്ന “ശുചിത്വ സന്ദേശയാത്ര” എന്ന പേരിൽ നടത്തിയ ജില്ലാതല പര്യടനം 29.09.2025 ന് മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കന്ററി സ്കൂളിൽ സമാപിച്ചു. സെപ്റ്റംബർ 24 ന് പന്തളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നാണ് ജില്ലാ മിഷൻ ടീമിന്റെ നാല് ദിവസം നീണ്ടുനിന്ന പര്യട‌നം ആരംഭിച്ചത്. സ്വച്ഛ്താ ഹി സേവ 2025 ക്യാമ്പയിന്റെ ഭാഗമായി മനോഭാവ മാറ്റ- ബോധവൽക്കരണ ക്യാമ്പയിൻ പ്രവർത്തനമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിലൂടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായി- സ്ഥാപനങ്ങളുമായും നേരിട്ടു സംവദിക്കാൻ ജില്ലാ ശുചിത്വ മിഷൻ ടീമിന് സാധിച്ചു.

നാല് ദിവസങ്ങളിലായി നടന്ന പര്യടന കാലയളവിൽ ജില്ല മിഷൻ ടീം ഇലന്തൂർ, പന്തളം, കോന്നി, മല്ലപ്പള്ളി, പറക്കോട്, റാന്നി, പുളിക്കീഴ് ബ്ലോക്കുകളിലെ സ്കൂളുകൾ, കോളേജുകൾ, പോലീസ് സ്റ്റേഷനുകൾ, റെസ്റ്റ് ഹൗസുകൾ, ആരാധനാലയങ്ങൾ, സ്വകാര്യ ആശുപത്രികൾ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, വഴിയോര വിശ്രമ കേന്ദ്രങ്ങൾ, കുട്ടികളുടെ പാർക്കുകൾ, പബ്ലിക്ക് മാർക്കറ്റുകൾ എന്നിവ സന്ദർശിച്ചു. ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് അനൂപ് ശിവശങ്കപ്പിള്ള, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (എസ്ഡബ്ല്യുഎം) ആദർശ് പി കുമാർ, റാന്നി- മല്ലപ്പള്ളി റിസോഴ്സ് പേഴ്സൺ അശ്വതി വിജയൻ എന്നിവരായിരുന്നു ശുചിത്വ സന്ദേശയാത്രയിലെ അംഗങ്ങൾ. ഈ യാത്രയിലൂടെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്ന് ലഭിച്ച അഭിപ്രായങ്ങളെ പത്തനംതിട്ട ജില്ലയിലെ ശുചിത്വവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഭാവി പ്രവർത്തനങ്ങളുടെ ആശയ അടിത്തറയായി ജില്ലാ ശുചിത്വ മിഷൻ ഉപയോഗിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....