ചിറ്റാർ : ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന ചിറ്റാർ- പുലയൻപാറ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി അഡ്വ
പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. കോന്നി നിയോജകമണ്ഡലത്തിൽ കെ യു ജനീഷ് കുമാർ എംഎൽഎ നിർദ്ദേശിച്ച പൊതുമരാമത്ത്- ടൂറിസം പ്രവർത്തികൾക്ക് വകുപ്പുകളുടെ പൂർണ്ണ പിന്തുണ നൽകുന്നുവെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളിൽ 50 ശതമാനം റോഡുകൾ 15000 കിലോമീറ്റർ ദൂരത്തിൽ കഴിഞ്ഞ രണ്ടര വർഷക്കാലം കൊണ്ട് ഉന്നത നിലവാരത്തിൽ ബി.എം.ബി.സി സാങ്കേതികവിദ്യയിൽ നിർമ്മിക്കാൻ സാധിച്ചുവെന്നു മന്ത്രി അറിയിച്ചു.
റോഡിന്റെ പരിപാലന കാലാവധി അറിയിക്കുന്ന പച്ച ബോർഡും റണ്ണിങ് കോൺട്രാക്ടിന്റെ നീല ബോർഡുകളും പൊതുമരാമത്ത് പ്രവർത്തകരുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി സ്ഥാപിച്ചിട്ടുള്ളതാണ്. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തെ മന്ത്രിസഭ നേരിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തി ജനങ്ങളോട് സംവദിക്കുകയും ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുകയും ഇതുവരെ സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ള കാര്യങ്ങൾ എന്തൊക്കെ നടപ്പിലാക്കി എന്നത് ജനങ്ങളോട് പറയുകയും ചെയ്യുന്ന പരിപാടി 2023 നവംബർ 18 മുതൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വയ്യാറ്റുപുഴ ജംഗ്ഷനിൽ വെച്ച് നടന്ന ചടങ്ങിൽ കോന്നി എംഎൽഎ അഡ്വ. കെ യു.ജനീഷ് കുമാർ അധ്യക്ഷത വഹിച്ചു.
ചിറ്റാർ പുലയൻ വാടക സമയമായി വളരെ വേഗത്തിൽ പൂർത്തിയാക്കണമെന്ന് എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ചിറ്റാർ – പുലയൻപാറ റോഡ് നവീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ബിഎംബിസി സാങ്കേതികവിദ്യയിൽ ഉന്നത നിലവാരത്തിലാണ് നിർമ്മിക്കുന്നത്. 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പ്രവൃത്തി കരാറുകാരായ നിതിൻ. പി ജോൺ, ബേബി തോമസ് എന്നിവരാണ് ഏറ്റെടുത്തത്. പ്രവർത്തിയുടെ പൂർത്തീകരണ കാലാവധി 6 മാസമാണ്. 2021-ൽ ചിറ്റാർ പുലയൻപാറ റോഡിന്റെ ഉയർന്ന നിലവാരത്തിലുള്ള ആദ്യത്തെ ഒരു കിലോമീറ്റർ പൂർത്തിയാക്കിയിരുന്നു.
ചിറ്റാറിൽ നിന്ന് കോന്നി, വായാറ്റുപുഴ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണ് ചിറ്റാർ- പുലയൻപാറ റോഡ്, ഗവി, ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ മലയോര മേഖലകളിലുള്ളവർ കോന്നി മെഡിക്കൽ കോളേജിലെത്താൻ ആശ്രയിക്കുന്നത് ചിറ്റാർ-പുലയൻപാറ റോഡിനെയാണ്. പത്തനംതിട്ട ജില്ലയെ ലോകത്തിന്റെ നെറുകയിലെത്തിച്ച് കോന്നി ഭാഗത്തുനിന്നും ശബരിമല തീർഥാടന കേന്ദ്രത്തിലെത്താനും ചിറ്റാർ -പുലയൻപാറ റോഡാണ് ഉപയോഗിക്കുന്നത്. പ്രവർത്തി പൂർത്തിയാകുന്നതോടെ ഈ ഭാഗത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുകയാണ്. നവമാധ്യമങ്ങളിലൂടെ അടുത്തിടെ നവീകരിച്ച മൺപിലാവ് വെള്ളച്ചാട്ടത്തിലേക്കും അടവി ഇക്കോ ടൂറിസത്തിലേക്കും എത്തിച്ചേരാനുള്ള പ്രധാന പാത കൂടിയാണിത്.
ഈ റോഡിന്റെ നവീകരണ എസ്റ്റിമേറ്റിൽ നിലവിലുള്ള ശരാശരി 5 മീറ്റർ വീതിയിൽ 5.5 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള ടാറിങ് ജോലികളും ട്രാഫിക് ജോലികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉൾപ്പെടുത്തിയിട്ടുണ്ട്. അഡ്വ. കെ .യു ജെനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ഗോപി, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് രവികല എബി, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജി മോഹൻ, നബീസത്ത് ബീവി, ചിറ്റാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമ്പിളി ഷാജി, രവി കണ്ടത്തിൽ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീന രാജൻ, അസി എക്സിക്യൂട്ടീവ് എൻജിനീയർ അംമ്പിക രാജേഷ്, ചിറ്റാർ സിഡിഎസ് അധ്യക്ഷ മിനി മോഹൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം എസ് രാജേന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെജി മുരളീധരൻ, ആർ സജികുമാർ, ടി കെ സജി, ടി എ രാജു എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.
































