പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വെച്ചിരിക്കുന്ന സ്ഥലത്ത് കടകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണം ; കോഴഞ്ചേരി താലൂക്ക് വികസന സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വെച്ചിരിക്കുന്ന സ്ഥലത്ത് കടകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പത്തനംതിട്ട നഗരത്തില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ച പലയിടങ്ങളിലും കച്ചവടക്കാര്‍ കയ്യേറ്റം നടത്തിയത് ഒഴിപ്പിക്കണം. മുളക്കുഴ-മഞ്ഞനിക്കര പാതയിലെ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസുകള്‍ സമയബന്ധിതമായി പുനരാരംഭിക്കണം. ടൗണിലെ അക്ഷയ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കണം.

പത്തനംതിട്ട ടൗണിലെ ചില ഹോട്ടലുകളില്‍ രാവിലെ പഴയ പലഹാരങ്ങള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം. ടൗണില്‍ അംഗീകൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകള്‍ മാറ്റണം. കോഴഞ്ചേരി പഞ്ചായത്തിലെ ജലജീവന്‍ മിഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കണം. പത്താം വാര്‍ഡില്‍ പുതുതായി അങ്കണവാടി അനുവദിക്കണം. നഗരത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വെക്കാത്തതുമൂലം അറിയാതെ അവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് പിഴ അടക്കേണ്ടതായി വരുന്ന സാഹചര്യം പൊതുജനങ്ങള്‍ക്ക് ഉണ്ടാകരുത്. ശരിയായ പാര്‍ക്കിംഗ്, സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുന്ന പ്രവര്‍ത്തന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. പുത്തന്‍പീടിക കൈപ്പട്ടൂര്‍ റോഡിന്റെ പല ഭാഗങ്ങളിലും റോഡ് ലെവലില്‍ നിന്നും നടവഴി താഴ്ചയിലായതിനാല്‍ റോഡില്‍ നിന്നും ഇരുചക്ര വാഹനങ്ങള്‍ വശങ്ങളിലേക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ വരുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാക്കുന്നു. ഇത് പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി ജെറി മാത്യു സാം, കോഴഞ്ചേരി താലൂക്ക് തഹസില്‍ദാര്‍ കെ.ജയ്ദീപ്, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡി.റ്റി ആര്‍. ഗിരിജ , ഡി.റ്റിമാരായ ജെ.അജിത്കുമാര്‍, ബി.കെ സുധ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര ചന്ദ്രന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യസഭാ എം.പിമാർക്കായി ചിലവഴിച്ചത് 262 കോടി രൂപ

0
ജയ്‌പൂർ: കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി രാജ്യസഭയിലെ നിലവിലെ എം.പിമാരുടെ...

ഡൽഹിയിൽ ഹോസ്റ്റലിനെതിരെ നടപടിയുമായി ഉപഭോക്തൃ കോടതി

0
ന്യൂഡൽഹി : വാഗ്ദാനം ചെയ്ത ഗുണനിലവാരമുള്ള ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും...

ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ കടിച്ചു കീറി

0
മലപ്പുറം: ഒതുക്കുങ്ങലില്‍ മുറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ...

ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് വിതരണത്തെ വിമർശിച്ച മുരളീധരനോട് തനിക്ക് സഹതാപമാണെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി

0
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെയും പ്രതിപക്ഷ നേതാക്കൾക്കെതിരെയും കടുത്ത വിമർശനവുമായി ഡോ.ജോൺ...