റോഡിലെ വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കാതെ കോണ്‍ക്രീറ്റ് നടത്തി കരാര്‍ കമ്പനി

For full experience, Download our mobile application:
Get it on Google Play

റാന്നി: റോഡിലെ വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കുന്നതിനെ ചൊല്ലി വകുപ്പുകള്‍ തമ്മിലുള്ള തർക്കത്തിനൊടുവില്‍ തൂണുകള്‍ മാറ്റാതെ കോണ്‍ക്രീറ്റ് നടത്തി കരാര്‍ കമ്പനി. അത്തിക്കയം – റാന്നി റോഡിൽ കണ്ണമ്പള്ളി സ്കൂളിന്‌ സമീപത്തെ വളവില്‍ അപകടക്കെണിയായ വൈദ്യുതി തൂണുകളാണ് മാറ്റി സ്ഥാപിക്കാതെ റോഡ്‌ കോണ്‍ക്രീറ്റ് ചെയ്തത്. ചെത്തോങ്കര മുതൽ അത്തിക്കയം വരെയുള്ള റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. കക്കുടുമൺ മുതൽ ചെത്തോങ്കര വരെയുള്ള പ്രദേശങ്ങളിലെ വൈദ്യുതി തൂണുകൾ വശങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ കക്കുടുമൺ മുതൽ അത്തിക്കയം വരെയുള്ള തൂണുകൾ മാറ്റിയില്ല. മാറ്റാത്ത ഈ തൂണുകള്‍ യാത്രക്കാർക്ക് ഭീഷണിയാണ്.

മാസങ്ങള്‍ക്ക് മുമ്പ് തൂണിനോടു ചേർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. പെരുനാട് കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിലാണ് ഇവിടം. പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തുക മുഴുവനായി ബോർഡിലേക്ക് ഒടുക്കാത്തതിനാലാണ് തൂണുകള്‍ മാറ്റാൻ വൈകുന്നതെന്നാണ് സൂചന. എന്നാൽ ഭൂരിഭാഗം തുകയും ബോർഡിൽ അടച്ചെന്നും അപകട ഭീഷണി നേരിടുന്ന തൂണുകൾ മാറ്റാൻ ഇതിൽ നിന്ന് കഴിയുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നുണ്ട്. നിലവില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാലും യാത്രക്കാര്‍ക്ക് ഗുണം കിട്ടാത്ത അവസ്ഥയാണ്. വിഷയത്തില്‍ ഉന്നത ഇടപെടല്‍ ആവശ്യമാണെന്നാണ് നാട്ടുകാരുടെ പക്ഷം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് രാത്രി മുതൽ മഴ ശക്തം , ആളുകളെ മാറ്റുന്നു

0
കോട്ടയം : കോട്ടയം ജില്ലയിൽ രാത്രി മുതൽ മഴ ശക്തമായതോടെ...

ശക്തമായ മഴ ; മൂഴിയാർ ഡാമിൽ റെഡ് അലേർട്ട്

0
പത്തനംതിട്ട : മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ...

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് : കീർത്തനയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

0
കോഴിക്കോട് : വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ പണമിടപാട് കേസിൽ അന്വേഷണം...

പെര്‍മിറ്റില്ലാത്ത റൂട്ടില്‍ ഓടിയ ബസിനെതിരെ പരാതി നല്‍കി ; ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം

0
ഇടുക്കി: സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദനം. ഇടുക്കി പാറത്തോട്ടിലാണ് സംഭവം. സെന്റ്...