ദേശീയ പാത പന്നിയങ്കര ടോൾ പ്ലാസ്സയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനൊരുങ്ങി കരാർ കമ്പനി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : ദേശീയ പാത പന്നിയങ്കര ടോൾ പ്ലാസ്സയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനൊരുങ്ങി കരാർ കമ്പനി. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസ്സയിൽ ഡിസം: 5 മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. പന്നിയങ്കര ടോൾ പ്ലാസ്സയിൽ 2023 മാർച്ച് 9 മുതൽ ടോൾ പിരിവ് ആരംഭിച്ചെങ്കിലും പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, പുതുക്കോട് പഞ്ചായത്തുകളെയും തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിനെയുമാണ് ടോൾ പിരിവിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ഈ പഞ്ചായത്തിലുള്ളവർ വാഹനത്തിൻ്റെ ആർ സി ബുക്ക് കാണിച്ചാൽ സൗജന്യയാത്ര അനുവദിച്ചിരുന്നു. ഇനി മുതൽ ഈ പഞ്ചായത്തിലുള്ളവർ മാസപാസ്സ് എടുത്ത് യാത്ര ചെയ്യണമെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്. ഇതിന് മുമ്പും നിരവധി തവണ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ കരാർ കമ്പനി ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹമാസിന്റെ നിരായുധീകരണം കരാറിലെത്തി : ബോർഡ് ഓഫ് പീസ് ചരിത്രപരമെന്ന് ട്രംപ് ; പ്രതികരിക്കാതെ...

0
വാഷിങ്ടൺ : ഗാസയിലെ ഹമാസ് ഉൾപ്പെടെയുള്ള എല്ലാ സായുധ ഗ്രൂപ്പുകളെയും പൂർണ്ണമായും...

പശ്ചിമേഷ്യൻ പ്രതിസന്ധി വിലയിരുത്തി കേന്ദ്ര മന്ത്രിസഭ ; നാവികരുടെ സുരക്ഷ നിരീക്ഷിക്കും

0
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം, സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം...

ഇറാൻ അമേരിക്ക സംഘർഷം വീണ്ടും രൂക്ഷം ; ഗൾഫ് മേഖലയിൽ ആശങ്ക വർധിക്കുന്നു

0
ജോർദാൻ: ചെറിയ ഇടവേളയ്ക്ക് ശേഷം ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണങ്ങൾ...

പി.എസ്.സി. ഗൂഢാലോചന ; ഒന്നാംറാങ്കുകാരനെ കുഴക്കിയ ചോദ്യങ്ങൾ ഒഴിവാക്കി മൂല്യനിർണയം

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട് പി.എസ്.സി. ഉദ്യോഗസ്ഥർ...