വൈജ്‍ഞാനിക മണ്ഡലത്തിൽ സംസ്കൃത സർവ്വകലാശാലയുടെ സംഭാവനകൾ നിസ്തുലം ; ഡോ. പി. എം. വാരിയർ

For full experience, Download our mobile application:
Get it on Google Play

കാലടി : വൈജ്ഞാനിക മണ്ഡലത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സംഭാവനകൾ നിസ്തുലമാണെന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി. എം. വാരിയർ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സംയുക്തമായി അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ടുളള ധാരണാപത്രം കൈമാറ്റം ചടങ്ങിൽ ആമുഖപ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വകലാശാലയുടെ അക്കാദമികവും വൈജ്ഞാനികവുമായ വളർച്ചയിൽ സഹകരിക്കുന്നതിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയ്ക്ക് സന്തോഷമുണ്ട്. പുസ്തക പ്രസിദ്ധീകരണം, ഇന്ത്യൻ വിജ്ഞാനപദ്ധതികളിൽ സെമിനാറുകളുടെ സംഘാടനം, മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട കൈയ്യഴുത്തുപ്രതികളുടെ സമാഹരണം, സംരക്ഷണം, സംസ്കൃതം വിദ്യാർത്ഥികൾക്ക് മെഡിക്കൽ കൈയ്യെഴുത്ത് പ്രതികൾ വായിക്കുവാൻ പഠിപ്പിക്കുക എന്നിവയാണ് ധാരണാപത്രത്തിലെ പ്രധാന സഹകരണ മേഖലകൾ. സംസ്കൃത സർവ്വകലാശാലയുടെ ബിരുദ-ബിരുദാനന്തര-ഗവേഷണ തലങ്ങളിലെ സംസ്കൃതം വിദ്യാർത്ഥികൾക്ക് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ഇന്റേൺഷിപ്പ് ചെയ്യുവാനുളള സൗകര്യവുമുണ്ട് ഡോ. പി. എം. വാരിയർ പറഞ്ഞു.

സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുളള സെമിനാർ ഹാളിൽ സംഘടിപ്പിച്ച സമ്മേളനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരുന്നു. സിൻഡിക്കേറ്റ് അംഗം ഡോ. പി. വി. രാമൻകുട്ടി, രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല സെന്റർ ഫോർ ടെക്സ്ച്വൽ സ്റ്റഡീസ് ആൻഡ് പബ്ലിക്കേഷൻസ് ചീഫ് എഡിറ്റർ പ്രൊഫ. കെ. മുരളി എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന കൈക്കുളങ്ങര രാമവാരിയർ അനുസ്മരണ സെമിനാറിൽ ഡോ. കെ. വി. ദിലീപ്കുമാർ മോഡറേറ്ററായിരുന്നു. ഡോ. പി. പി. ജിഗീഷ്, ഡോ. കെ. യമുന, ഡോ. എം. വി. അനിൽകുമാർ എന്നിവർ കൈക്കുളങ്ങര രാമവാരിയരുടെ വിവിധ സംഭാവനകളെ അധികരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

ടോൾസ്റ്റോയിയെ സ്വാധീനിച്ച തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ പുടിന് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് തമിഴിലെ പ്രാചീന...

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...