ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തങ്ങൾക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ച സംഭാവനകളുടെ വിശദമായ കണക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജെപി പുറത്തുവിട്ടത്. ഇത് പ്രകാരം 6073 കോടി രൂപയാണ് ഒരൊറ്റ വർഷം കൊണ്ട് ബിജെപിയുടെ അക്കൗണ്ടിലെത്തിയത്. ഇത് തൊട്ടുമുൻപത്തെ വർഷത്തേക്കാൾ 53 ശതമാനം കൂടുതലാണ്. 2023-24 കാലത്ത് ബിജെപിക്ക് 3967 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതിൽ 42 ശതമാനവും അന്ന് ഇലക്ടറൽ ബോണ്ടുകൾ വഴിയാണ് ലഭിച്ചത്. എന്നാൽ ഇലക്ടറൽ ബോണ്ടുകൾ ഇല്ലാതായതോടെ ഇലക്ടറൽ ട്രസ്റ്റുകൾ വഴിയാണ് രാഷ്ട്രീയ കക്ഷികൾക്ക് സംഭാവന ലഭിക്കുന്ന പ്രധാന മാർഗം. ഇതിലൂടെ എത്തിയ 2811 കോടി രൂപയിൽ 3112 കോടി രൂപയും ബിജെപിക്കാണ് ലഭിച്ചത്. അവശേഷിക്കുന്ന 2,961 കോടി രൂപ വ്യക്തികളും കോർപ്പറേറ്റുകളും ബിജെപിക്ക് നൽകിയതാണ്.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (100 കോടി രൂപ), റങ്ട സൺസ് പ്രൈവറ്റ് ലിമിറ്റഡ് (95 കോടി രൂപ), വേദാന്ത ലിമിറ്റഡ് (67 കോടി രൂപ) എന്നിവയായിരുന്നു മറ്റ് പ്രധാന ദാതാക്കളിൽ മാക്രോടെക് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് (65 കോടി രൂപ), ഡെറിവ് ഇൻവെസ്റ്റ്‌മെന്റ്‌സ് (53 കോടി രൂപ), മോഡേൺ റോഡ് മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (52 കോടി രൂപ), ലോട്ടസ് ഹോംടെക്‌സ്റ്റൈൽസ് ലിമിറ്റഡ് (51 കോടി രൂപ) എന്നിവരാണ് സംഭാവന നൽകിയ പ്രധാന കമ്പനികൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...