പോപ്പുലർ ധന ഇടപാട് സ്ഥാപന ഉടമകൾ മൂന്നു ലക്ഷത്തി അയ്യായിരം രൂപ നിക്ഷേപകന് നൽകണമെന്ന് കോടതി ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പോപ്പുലർ ധന ഇടപാട് സ്ഥാപന ഉടമകൾ മൂന്നു ലക്ഷത്തി അയ്യായിരം രൂപ നിക്ഷേപകന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. എറണാകുളം തൃപ്പൂണിത്തുറ വിൻഡ് പേൾ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സുജ ആർ.വർമ്മ സമർപ്പിച്ച പരാതിയിൽ ഉപഭോക്തൃ കോടതി അദ്ധ്യക്ഷൻ ഡി.ബി. ബിനു, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ഉപഭോക്തൃ കോടതിയുടെതാണ് ഈ ഉത്തരവ്. പോപ്പുലർ ട്രേഡേഴ്സ് മാനേജിങ് പാർട്ടണർ തോമസ് ഡാനിയേൽ, പോപ്പുലർ ഡീലേഴ്സ് പാർട്ടണർ പ്രഭാ തോമസ്, റിയ ആൻ തോമസ്, റിനു മറിയം തോമസ് എന്നിവരാണ് കേസിലെ എതിർ കക്ഷികൾ.

‘വിദ്യാസമ്പന്നരായവർ പോലും വൻ സമ്പത്തിക തട്ടിപ്പുകളുടെ ഇരകളാകുന്നു. ദരിദ്രരും ദുർബലരുമായവരാണ് ഇതിൽ ഏറെ കഷ്ടതകൾ അനുഭവിക്കുന്നത്. ഈ മേഖലയിൽ കൂടുതൽ ജാഗ്രതയും ബോധവത്കരണവും അനിവാര്യമാണ്, കമ്മീഷൻ ഉത്തരവിൽ വിലയിരുത്തി. 12% പലിശ വാഗ്ദാനം ചെയ്ത് പരാതിക്കാരിയിൽ നിന്നും രണ്ട് ലക്ഷം രൂപ എതിർ കക്ഷികൾ നിക്ഷേപം സ്വീകരിച്ചുവെങ്കിലും നിക്ഷേപ തുകയും പലിശയും നൽകാതെ സ്ഥാപനം അടച്ചുപൂട്ടിയെന്നാണ് പരാതി. എതിർകക്ഷികൾ നൽകിയ വാഗ്ദാനം പാലിക്കാത്തതു മൂലം സേവനത്തിൽ ഗുരുതരമായ അപര്യാപ്തതയാണ് ഉണ്ടായത്. പരാതിക്കാരിക്ക് വലിയ മന:ക്ലേശവും നഷ്ടവും സംഭവിച്ചുവെന്ന് കമ്മീഷൻ ഉത്തരവിൽ വിലയിരുത്തി. വിധി തുക 9.5% പലിശ സഹിതം 30 ദിവസത്തിനകം എതിർ കക്ഷികൾ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. രാജ രാജ വർമ ഹാജരായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...