താമരശ്ശേരി വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസ് കോടതി പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കസ്തൂരി രംഗൻ ഹർത്താലിനിടെ താമരശ്ശേരി വനംവകുപ്പോഫീസ് ആക്രമിച്ച കേസ് കോടതി പരിഗണിക്കും. പ്രതികളോട് ഇന്ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ വനംവകുപ്പുദ്യോഗസ്ഥർ ഉൾപ്പെടെ കൂറുമാറുകയും കേസ് ഡയറി കാണാതാവുകയും ചെയ്തിരുന്നു. വനം മന്ത്രി വിഷയത്തിൽ റിപ്പോർട്ട് തേടി. 2013 നവംബർ 15ന് കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരായി നടന്ന ഹർത്താലിലാണ് താമരശ്ശേരി വനംവകുപ്പോഫീസ് കത്തിച്ചത്.വനം വകുപ്പിലെ നിരവധി പ്രധാന രേഖകൾ കത്തിനശിച്ചു. ഓഫീസിന് ചുറ്റുമുള്ള മരങ്ങൾ വെട്ടിമുറിച്ചു. തീർത്തും ആസൂത്രിതമായി നടന്ന അക്രമ സംഭവത്തിന്റെ കേസിനിടെയാണ് വനംവകുപ്പുദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കൂറുമാറിയത്. ഡപ്യൂട്ടി റേഞ്ച് ഓഫീസർ എ കെ രാജീവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രവീൺ, സുരേന്ദ്രൻ എന്നിവരാണ് കൂറുമാറിയ വനം വകുപ്പുദ്യോഗസ്ഥർ. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസറും കൂറുമാറി.

മാധ്യമ പ്രവർത്തകർക്ക് നേരെയും അക്രമമുണ്ടായി. അന്നത്തെ ഡിവൈഎസ്പി ജയ്സൺ എബ്രഹാം ഉൾപ്പെടെയുള്ളവരെ ഹർത്താലനുകൂലികൾ വളഞ്ഞിട്ട് തടഞ്ഞു. വിചാരണ വേളയിൽ അക്രമികളെ തിരിച്ചറിയാൻ സാധിക്കില്ലെന്ന നിലപാടാണ് ജയ്സണും അസിസ്റ്റൻറ് കമ്മീഷണറായ ബിജുരാജും സ്വീകരിച്ചത്. ആയിരക്കണക്കിന് ആളുകൾ ഉൾപ്പെട്ട അക്രമ സംഭവത്തിൽ 35 പേരെയാണ് പ്രതിചേർത്തത്. കേസ് ഡയറിയും കാണാതായതായി.ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കൂറുമാറിയതോടെ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് ആശങ്ക . ഈ സാഹചര്യത്തിലാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വനം വിജിലൻസിനോട് മന്ത്രി ആവശ്യപ്പെട്ടത്. സംഭവത്തിൽ ഡി എഫ് ഒ പബ്ലിക്ക് പ്രോസിക്യൂട്ടറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...