കലുങ്ക് പണി പൂർത്തിയായില്ല ; യാത്രക്കാര്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം : കലുങ്ക് പണി പൂർത്തിയായില്ല. യാത്രക്കാര്‍ ദുരിതത്തില്‍. നിർമാണം തുടങ്ങി 2 മാസമായിട്ടും കലുങ്ക് പണി പൂര്‍ത്തിയായില്ല. ചണ്ണ റോഡിൽ അറയ്ക്കമൺ–ചുട്ടിപ്പാറ റോഡ് സന്ധിക്കുന്ന ഭാഗം ഒരു വളവാണ്. ഈ വളവില്‍ തന്നെ ഒരു കലുങ്കുമുണ്ട്. നിലവിലുണ്ടായിരുന്ന വളവ് നേരെയാക്കുകയാണ് ലക്ഷ്യം. കലുങ്കിന്‍റെ കുറച്ചു ഭാഗം പൊളിച്ച് പുതിയതു പണിയുകയാണ്. കുടമുരുട്ടി, തോണിക്കടവ്, ചണ്ണ ഭാഗങ്ങളിലേക്ക് ബസുകൾ കടത്തി വിടുന്നില്ല. ഇതു മൂലം സ്കൂൾ, കോളേജ് വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ ദുരിതത്തില്‍.

കലുങ്ക് വാർത്തിട്ടിരിക്കുകയാണ്. അനുബന്ധ പണികള്‍ പൂർത്തിയാക്കി ഇതിലെ വാഹനം കടത്തിവിട്ടിട്ടു വേണം ബാക്കി പുനരുദ്ധാരണം നടത്താന്‍. പാതി ഭാഗത്തു കൂടി ചെറിയ വാഹനങ്ങൾ ഇപ്പോൾ കടത്തി വിടുന്നുണ്ട്. അതാണ് യാത്രക്കാർക്ക് അൽപം ആശ്വാസം. അമിത നിരക്ക് നൽകി ഓട്ടോയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. അടിയന്തരമായി കലുങ്ക് പണി പൂർത്തിയാക്കി യാത്രാതടസം പരിഹരിക്കണമെന്നാണ് ആവശ്യം.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...