തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം നാളെ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം നാളെ. രാവിലെ കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും. ആഡംബരം കുറച്ച് പൂരം നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്ഒരു വർഷത്തെ തയ്യാറെടുപ്പിന് ഒടുവിൽ തൃശൂർ പൂരത്തിന് ഒരുക്കങ്ങൾ നടക്കവേയാണ് അപ്രതീക്ഷിതമായി ദുരന്തം എത്തിയത്. തിരുവമ്പാടി ദേവസത്തിന്റെ പൂര ആഘോഷകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ അപകടത്തിൽ മരിച്ചിട്ടുണ്ട്. വർഷങ്ങളായി വെടികോപ്പ് നിർമ്മാണത്തിന് കൂടെ നിന്നവർ ഇന്ന് ഒപ്പമില്ല. ഈ സാഹചര്യത്തിൽ പൂരം നടത്തുന്ന കാര്യമാണ് അധികൃതരെ കുഴപ്പിക്കുന്നത്.

സർക്കാരിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും ജനവികാരം കണക്കിലെടുക്കുമെന്നും തിരുവമ്പാടി പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ അറിയിച്ചു. വിവിധ കാരണങ്ങളാൽ പൂരം ആഡംബരം കുറച്ച് നടത്തിയ അനുഭവങ്ങൾ മുന്നിലുണ്ട്. മുൻപ് അപകടം നടന്ന സമയങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്തിയിട്ടുണ്ട്. പലപ്പോഴും എഴുന്നള്ളിപ്പിൽ ആനകളുടെ എണ്ണം കുറച്ചും ആഡംബരം കുറച്ചും പൂരം നടന്നിട്ടുണ്ട്. കോവിഡ് കാലത്ത് പൂരം ചടങ്ങ് മാത്രമായി നടന്നു.ഇതിനിടെ പാറമേക്കാവിന്റെ വെടികോപ്പുകൾ പാലക്കാട് നിന്ന് പോലീസ് ചെയ്തു. മുൻകരുതലിന്റെ ഭാഗമായാണ് കൊല്ലംകോട് വെച്ച് പൊലീസ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി

0
കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ പാലൂർ...

മുണ്ടുമുറുക്കാനൊരുങ്ങി കേരളം; ആദ്യ നാല് മാസത്തിൽ തന്നെ റവന്യൂ കമ്മി പകുതിയോളം!

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി ആദ്യ നാലു മാസം കൊണ്ട്...

സൈബർ തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് സ്വർണക്കട്ടികൾ വാങ്ങി തട്ടിപ്പ് : മലപ്പുറം സ്വദേശി...

0
കളമശ്ശേരി: ഓൺലൈൻ സൈബർ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിവിധ ജ്വല്ലറികളിൽ...

ഓണത്തിന് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 കെ.എസ്.ആർ.ടി.സി സർവീസുകൾ

0
തിരുവനന്തപുരം: ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150...