ജില്ലാ വികസന കമ്മീഷണർമാരെ നിയമിച്ച തീരുമാനം ; സർക്കാർ പിന്‍മാറുന്നതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഭരണനിർവഹണം എളുപ്പമാക്കാന്‍ ആറ് ജില്ലകളില്‍ ജില്ലാ വികസന കമ്മീഷണർമാരെ നിയമിച്ച തീരുമാനത്തില്‍ നിന്നും സർക്കാർ പിന്‍മാറുന്നു. ആറ് ജില്ലകളില്‍ അഞ്ചിടത്തും ഇപ്പോള്‍ ഡിഡിസിമാരുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്. വികസന പദ്ധതികള്‍ക്ക് വേഗം കൂട്ടാനും ജില്ലാ കലക്ടർമാരുടെ ജോലി ഭാരം കുറക്കാനുമാണ് ഡിഡിസിമാരുടെ നിയമനമെന്ന് സർക്കാർ അവകാശപ്പെടുകയും ചെയ്തിരുന്നു. കോർപറേഷനുകളുള്ള ആറ് ജില്ലകളിലാണ് 2020 ഒക്ടോബറില്‍ ജില്ലാ വികസന കമ്മീഷണർ അഥവാ ഡിഡിസിമാരായി ഐഎഎസുകാരെ നിയമിച്ചത്. വികസന പദ്ധതികളുടെ മേല്‍നോട്ടത്തിനും കലക്ടർമാരുടെ അധിക ജോലി ഭാരം പങ്കിടാനുമായിരുന്നു പുതിയ തസ്തിക സൃഷ്ടിച്ചുള്ള ഈ നിയമനം.

ഡിഡിസിമാരുടെ നിയമനത്തെ തുടക്കത്തില്‍ തന്നെ സിപിഐ എതിർത്തു. എങ്കിലും തീരുമാനവുമായി സർക്കാർ മുന്നോട്ടു പോയി. നിയമനം നടത്തിയെങ്കിലും ഡിഡിസിമാരുടെ പ്രവർത്തന പരിധി സംബന്ധിച്ച് കൃത്യമായ വ്യവസ്ഥയുണ്ടാക്കാന്‍ സർക്കാർ തയ്യാറായില്ല. ജില്ലാ കലക്ടർ അതത് സമയത്ത് കല്‍പിച്ചു നല്‍കുന്ന ജോലികള്‍ മാത്രമാണ് ഡിഡിസിമാരുടെ ചുമതലയായി മാറിയത്. മിക്കയിടത്തും ഈ ക്രമീകരണം ഫലപ്രദമായില്ല. ഡിഡിസിമാരുടെ തസ്തികയിലുള്ളവരെ ഘട്ടം ഘട്ടമായി മറ്റു പോസ്റ്റുകളിലേക്ക് മാറ്റുന്നതാണ് പിന്നീട് കണ്ടത്. മൂന്നര വർഷത്തിന് ശേഷം ആറില്‍ അഞ്ചു ജില്ലകളിലും ഡിഡിസിമാരുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ജില്ലാ വികസന കമ്മീഷണറുള്ളത് എറണാകുളത്ത് മാത്രമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...