Monday, May 20, 2024 10:44 am

നി‍ർണായക ദിനം ; ഡൽഹി മുഖ്യമന്ത്രിയുടെ ജാമ്യ ഹർജി, സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനും സുപ്രിം കോടതിയിൽ ഇന്ന് നി‍ർണായക ദിനം. വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിന് ഇടക്കാല ജാമ്യം ലഭിക്കുമോയെന്ന് ഇന്നറിയാം. കഴിഞ്ഞ ദിവസം വാദം പൂർത്തിയായ കെജ്രിവാളിന്‍റെ ഹർജിയിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. സുപ്രിം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവ് ഇറക്കുക. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രിം കോടതിയിൽ ഹ‍ർജി നൽകിയിരിക്കുന്നത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കെജ്രിവാളിന് ജാമ്യം നൽകരുതെന്ന ഉറച്ച നിലപാടിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. ഇക്കാര്യം ചൂണ്ടികാട്ടി ഇന്നലെ ഇ ഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയെന്നത് ആരുടെയും മൗലികാവകാശമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഇ ഡി സത്യവാങ്മൂലം സമർപ്പിച്ചത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പേരിൽ കെജ്രിവാളിന് ജാമ്യം നൽകരുതെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.കെജ്രിവാളിന്‍റെ ജാമ്യ ഹ‍ര്‍ജിയിൽ സുപ്രീം കോടതി നാളെ ഉത്തരവ് പറയാനിരിക്കെയാണ് ഇ ഡിയുടെ നീക്കം. തെരഞ്ഞെടുപ്പ് കാലത്തെ ഇ ഡിയുടെ അറസ്റ്റിൽ നേരത്തെ സുപ്രീം കോടതി ചോദ്യമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ലെന്ന് ചൂണ്ടികാട്ടി ഇ ഡി സത്യവാങ്മൂലം സമർപ്പിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കടുത്തവേനലും ഉഷ്ണതരംഗവും ; പത്തനംതിട്ട ജില്ലയിൽ നഷ്ടം 85 ലക്ഷം രൂപ

0
പത്തനംതിട്ട : കടുത്തവേനലും ഉഷ്ണതരംഗവും ജില്ലയിലെ കാർഷിക മേഖലയെ സാരമായി ബാധിച്ചു....

കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളും വിമാനങ്ങളും ; ഉപരോധങ്ങളാൽ വലഞ്ഞ ഇറാന്‍റെ വ്യോമയാന മേഖല

0
ടെഹ്റാൻ : രാജ്യാന്തര ഉപരോധങ്ങളുടെ കയ്പ്പുനീർ ആവോളം കുടിച്ചതാണ് ഇറാന്‍റെ വ്യോമയാന...

തിരുവല്ല നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾ താളംതെറ്റി

0
തിരുവല്ല : വേനൽമഴ കനത്തതോടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പലയിടത്തും താളംതെറ്റി....

എഴുമറ്റൂരിൽ തെരുവുനായ ശല്യം രൂക്ഷം

0
മല്ലപ്പള്ളി : എഴുമറ്റൂരിൽ പുറ്റത്താനി, കളിയൻകാവ് പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം മൂലം...