എൻ.എസ്.എസിന്റെ ആവശ്യം നടപ്പാക്കിയത് പിണറായി സർക്കാർ – കെ.ബി.ഗണേഷ്‌കുമാർ

For full experience, Download our mobile application:
Get it on Google Play

അഞ്ചൽ: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കകാർക്ക് സംവരണം നൽകണമെന്ന നായർ സർവീസ് സൊസൈറ്റിയുടെ ആവശ്യം അംഗീകരിച്ചത് കേരളത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി ആയതിനുശേഷമാണെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. കൊല്ലം ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്.സ്ഥാനാർഥി എം.മുകേഷിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം ഏരൂർ പഞ്ചായത്തിലെ തുമ്പോട്ട്‌ നടത്തിയ കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മുഖ്യമന്ത്രിക്കുനേരേ കോൺഗ്രസും യു.ഡി.എഫും നടത്തിയ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അത് അന്വേഷിച്ച കേന്ദ്ര ഏജൻസിക്കുതന്നെ ബോധ്യമായിരുന്നു. തൃശ്ശൂർ പൂരത്തിന്റെ പേരിൽ ആരോപണം ഉന്നയിക്കാൻ ശ്രമിക്കുന്നവർ ഓർക്കേണ്ടത് അവിടെ ചുമതലയുള്ള പോലീസ് ഓഫീസർക്ക് വെടിക്കെട്ട് പകലാണോ രാത്രിയാണോ നടത്തേണ്ടതെന്ന ധാരണയില്ലാത്തതിനാലാണ്. കൊല്ലം ജില്ലക്കാരനായ പോലീസ് ഓഫീസർക്ക് ഇത്‌ അറിയാൻ കഴിയാതെപോയത് മഹാകഷ്ടമാണെന്നും ഗണേഷ്‌കുമാർ പറഞ്ഞു. തുമ്പോട് ഭാസി അധ്യക്ഷത വഹിച്ചു, വിനോഷ്, സി.പി.എം. ഏരിയ സെക്രട്ടറി ഡി.വിശ്വസേനൻ, പി.ആർ.ബാലചന്ദ്രൻ, ജി.അജിത്ത്, ടി.അഫ്‌സൽ, ഷൈലേന്ദ്രനാഥ്, രാജീവ്, നസീർ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...