ശാന്തിനഗർ – ഇടത്താവളം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം ; കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴവടക്ക് – കുലശേഖരപതി റോഡിനേയും – പത്തനംതിട്ട- മെലപ്രാ റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആയ മൈലപ്രാ ശാന്തിനഗർ ഇടത്താവളം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് ശാന്തിനഗർ വാർഡ് പ്രവർത്തകയോഗം ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പൽ അധികൃതരോട് ആവശ്യപ്പെട്ടു. മൈലപ്രാ പഞ്ചായത്തിന്റേയും പത്തനംതിട്ട മുനിസിപ്പാലിറ്റിയുടേയും അധീനതയിലുള്ള റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങളായിട്ടും നടപടി സ്വീകരിക്കാതെ ശാന്തിനഗർ ഭാഗത്ത് താമസിക്കുന്നവരോടും ഈ റോഡ് ഉപയോഗിക്കുന്ന മറ്റ് നിറുകണക്കിന് യാത്രക്കാരോടും അധികൃതർ തികഞ്ഞ അവഗണനയാണ് കാട്ടുന്നതെന്നും ഇത് തുടർന്നാൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും കോൺഗ്രസ് യോഗം മുന്നറിയിപ്പ് നല്കി.

ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗങ്ങളായ ജയിംസ് കീക്കരിക്കാട്ട്, പി.കെ ഗോപി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ലിബു മാത്യു, ദേശീയ കായിക വേദി ജില്ലാ പ്രസിഡന്റ് സിബി മൈല, മുൻ മണ്ഡലം പ്രസിഡൻ്റ് മാത്യു തോമസ്സ്, മണ്ഡലം വൈസ് പ്രസിഡൻ്റ് ജോർജ് തോമസ്സ്, ബൂത്ത് പ്രസിഡൻ്റ് ജോൺസൺ പി.എ എന്നിവർ പ്രസംഗിച്ചു. വാർഡ് പ്രസിഡൻ്റായി പി.റ്റി അച്ചൻകുഞ്ഞിനേയും മറ്റ് ഭാരവാഹികളേയും യോഗം തിരഞ്ഞെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...