ആര്‍.ടി.ഒ.മാര്‍ക്ക് ‘ആന’ മതി ; പോലീസിന് സമാനമായ സ്ഥാനചിഹ്നങ്ങള്‍ വിലക്കി ഡി.ജി.പി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പോലീസിന്റേതെന്ന് തോന്നിപ്പിക്കുന്ന സ്ഥാനചിഹ്നങ്ങളും യൂണിഫോമും ധരിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. ആർ.ടി.ഒ.മാർക്ക് യൂണിഫോമിൽ ദേശീയ ചിഹ്നമായ അശോകസ്തംഭം ഉപയോഗിക്കാൻ ചട്ടപ്രകാരം അനുവാദമില്ല. എന്നാൽ നിലവിൽ ഉപയോഗിക്കുന്നുണ്ട്.

ഇത് മാറ്റി സംസ്ഥാന ചിഹ്നമായ രണ്ടാന ഉപയോഗിക്കണം എന്നാണ് ഡി.ജി.പി യുടെ ഉത്തരവ്. ഇതിനെത്തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ, മുഴുവൻ ഡെപ്യൂട്ടി കമ്മിഷണർമാർക്കും റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും ജോയന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും പോലീസിന് സമാനമായ യൂണിഫോം പാടില്ലെന്ന് നിർദേശം നൽകി.

കേരള മോട്ടോർ വാഹന ചട്ടം 406 പ്രകാരം നിശ്ചയിച്ചിട്ടുള്ള യൂണിഫോം മാത്രമേ ആർ.ടി.ഒ.മാരും ജോയന്റ് ആർ.ടി.ഒ.മാരും അടക്കമുള്ള ഉദ്യോഗസ്ഥർ ധരിക്കാവൂവെന്നാണ് നിർദേശം. തോളിലെ ബാഡ്ജിൽ കേരള ട്രാൻസ്പോർട്ട് സർവീസ് എന്നതിന്റെ ചുരുക്കപേരായ കെ.ടി.എസ്. എന്ന അക്ഷരങ്ങൾ ആർ.ടി.ഒ. മാർ യൂണിഫോമിൽ ധരിക്കണം.

തോളിൽ ഒരു നക്ഷത്രവും കേരള സർക്കാരിന്റെ ചിഹ്നമായ രണ്ടാനയും ഉണ്ടായിരിക്കണം. ജോയന്റ് ആർ.ടി.ഒ.മാരും ഇതേ മാതൃകയിലുള്ള യൂണിഫോമാണിടേണ്ടത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ യൂണിഫോമിനൊപ്പം കേരള മോട്ടോർ വെഹിക്കിൾ എന്ന ചുരുക്കെഴുത്തായ കെ.എം.വി. എന്നും സംസ്ഥാന സർക്കാരിന്റെ ചിഹ്നവുമാണ് വേണ്ടത്.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും കെ.ടി.എസ് എന്ന ചുരുക്കെഴുത്ത് യൂണിഫോമിൽ ധരിക്കാൻ പാടില്ല. പോലീസിന് സമാനമായ രീതിയിലുള്ള യൂണിഫോം വാഹനവകുപ്പ് ഉദ്യോഗസ്ഥർ ധരിക്കുന്നത് പൊതുജനത്തിന് തെറ്റിദ്ധാരണയുണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്നാണ് ഡി.ജി.പി സർക്കുലർ ഇറക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...