നിയമ വിരുദ്ധമായി പണിത സാംസ് ഓഡിറ്റോറിയത്തിലെ പരിപാടിയില്‍ നിന്നും ജില്ലാ കളക്ടര്‍ വിട്ടുനിന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനുമതിയില്ലാതെ നികത്തിയ പാടത്ത് നിയമ വിരുദ്ധമായി പണിത സാംസ് ഓഡിറ്റോറിയത്തിലെ പരിപാടിയില്‍ നിന്നും ജില്ലാ കളക്ടര്‍ പിന്തിരിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന അക്ഷയ ജില്ലാതല വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ദിവ്യ എസ്.അയ്യര്‍ ആയിരുന്നു നിര്‍വഹിക്കേണ്ടിയിരുന്നത്. പഞ്ചായത്ത് കെട്ടിട നമ്പര്‍ പോലും നല്‍കിയിട്ടില്ലാത്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത് കൂടുതല്‍ വിവാദമാകുമെന്ന് കണക്കുകൂട്ടിയാണ് കളക്ടര്‍ വിട്ടുനിന്നതെന്നാണ് സൂചന. കളക്ടറുടെ അഭാവത്തില്‍ ജില്ലാ സപ്ലൈ ഓഫീസർ എം.അനിൽ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

അനധികൃത കെട്ടിടത്തില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട പരിപാടികള്‍ നടത്തി ഓരോ വകുപ്പുകളുമായും ചങ്ങാത്തം കൂടുവാനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാനുമാണ് ഉടമ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് തികച്ചും സൌജന്യമായാണ് ഓഡിറ്റോറിയവും മറ്റു സൌകര്യങ്ങളും നല്‍കുന്നത്. നിരവധി വിവാഹങ്ങളും സല്‍ക്കാരങ്ങളും ഇവിടെ നടക്കാറുണ്ട്. എന്നാല്‍ മൈലപ്രാ ഗ്രാമപഞ്ചായത്തിന് ചില്ലിക്കാശു പോലും ഇതിലൂടെ നികുതി ലഭിക്കുന്നില്ലെന്നാണ് വിവരം. ഇവിടെ എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന സംഗമത്തില്‍ പല ഉന്നതരും പങ്കെടുക്കാറുണ്ട്. പോലീസ്, എക്സൈസ് വകുപ്പിലെ ചിലരും സ്ഥിരം സന്ദര്‍ശകരാണ്‌. വൈകുന്നേരമായാല്‍ മുന്തിയ കാറുകള്‍ ഇവിടെ നിറയും. ഓഡിറ്റോറിയത്തോട് ചേര്‍ന്ന് എസി മുറികളും നിര്‍മ്മിച്ചിട്ടുണ്ട്. അനധികൃതമായിത്തന്നെയാണ് എല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനെതിരെ നടപടി എടുക്കേണ്ടവരാണ് അന്തിച്ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...