തിരുപ്പതി: തിരുപ്പതിയിലുള്ള ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി സമീപമുള്ള റോഡില്‍ പ്രസവിച്ചു. പ്രസവ വേദനയാല്‍ നിലവിളിച്ചിരുന്ന സ്ത്രീയെ സഹായിക്കാന്‍ ചില സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. തിരുപ്പതി മെറ്റേണിറ്റി ഹോസ്പിറ്റലിനു മുന്നിലായിരുന്നു സങ്കടകരമായ സംഭവം. ബെഡ്ഷീറ്റിന്റെ മറയിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. അറ്റന്‍ഡര്‍മാരില്ലാത്തതിനാല്‍ ഗര്‍ഭിണിയായ യുവതിക്ക് ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആരോപണങ്ങളോട് ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി സമീപമുള്ള റോഡില്‍ പ്രസവിച്ചു
RECENT NEWS
Advertisment