ഓമല്ലൂര്‍ പഞ്ചായത്തിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരമാകുന്നു; പമ്പ് ഹൗസില്‍ ആദ്യ ബൂസ്റ്റര്‍ പമ്പ് എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാകുവാന്‍ നടപടികള്‍ ദ്രുത ഗതിയില്‍ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി ആദ്യത്തെ ബൂസ്റ്റര്‍ പമ്പ് എത്തിച്ചു. പഞ്ചായത്തിലെ ജലക്ഷാമം പൂര്‍ണ്ണമായി പരിഹരിക്കുന്നതിന്‍റെ ഭാഗമായി ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ പുതിയ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പുതിയ ടാങ്ക് യാഥാര്‍ത്‌ഥ്യമാകുന്നതോടെ കൂടുതല്‍ ജലം സംഭരിക്കുവാനും തടസമില്ലാതെ വിതരണം ചെയ്യുവാനും സാധിക്കും. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ജല ജീവന്‍മിഷന്‍ പദ്ധതിയുടെ ഭാഗമായി 13,33,62,974 രൂപയുടെ അനുമതിയാണ് നല്‍കിയത്. ചെന്നീര്‍ക്കര, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് തുക അനുവദിച്ചത്. ഈ പഞ്ചായത്തുകളിലെ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ ഇന്‍ടേക്കില്‍ നിന്നും ട്രീറ്റ്മെന്‍റ് പ്ലാന്‍റിലേക്കുള്ള പ്ലംബിംഗ് മെയിന്‍, പമ്പ് സെറ്റ്, ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ചെന്നീര്‍ക്കര പഞ്ചായത്തിലെ തോമ്പില്‍ക്കാവ് ഇന്‍ടേക്ക് പമ്പ് ഹൗസില്‍ നിന്നും ഉമ്മിണിക്കാവ് നിര്‍മ്മിക്കുന്ന ജല ശുദ്ധീകരണ ശാലയിലേക്ക് 7 കിലോമീറ്റര്‍ ദൂരത്തില്‍ 450 എം.എം വ്യാസമുള്ള പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ഈ പദ്ധതിയിലൂടെ കുടിവെള്ള ക്ഷാമം രൂക്ഷമായ ചെന്നീര്‍കരയിലെയും ഓമല്ലൂരിലെയും 9182 ഓളം വീടുകളിലേക്കുള്ള വാട്ടര്‍ കണക്ഷനുകള്‍ പൂര്‍ത്തീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...